അങ്കാറ: തുർക്കിയിലെ റിസോർട്ടിൽ വൻ തീപിടുത്തം 66 പേർ മരണപെട്ടു. കർത്താൽകായയിലെ സ്‌കി റിസോർട്ടിലാണ് തീപിടുത്തമുണ്ടായത്. ബഹുനില കെട്ടിടത്തിലെ തീ പിടുത്തത്തിൽ നിരവധി പേർക്ക് ഗുരുതര പരിക്കുണ്ട്.
കെട്ടിടത്തിന്റെ 12 നിലയിൽ ഉണ്ടായ തീപിടുത്തം മറ്റു നിലകളിലേക്ക് പെട്ടെന്ന് വ്യാപിക്കുകയായിരുന്നു. സംഭവ സമയത്ത് 234 അതിഥികൾ റിസോർട്ടിൽ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. തീപിടുത്തമുണ്ടായതിനെ തുടർന്ന് പലരും കയറുകൾ ഉപയോഗിച്ച് രക്ഷപെടാൻ ശ്രമിച്ചിരുന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞു.
രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ കെട്ടിടത്തിൽ നിന്നും താഴെ വീണ ചിലർക്കും ജീവഹാനി സംഭവിച്ചിട്ടുള്ളതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതെ സമയം തീപിടുത്തിൻറെ കാരണം വ്യക്തമല്ല.