പാലക്കാട്: പാലക്കാട് ഹയർ സെക്കണ്ടറി വിദ്യാർഥിയുടെ മൊബൈൽ പിടിച്ചെടുക്കുകയും വീഡിയോ പകർത്തി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്‌ത സംഭവത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി. അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് സമർപ്പിക്കാനാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് മന്ത്രിയുടെ നിർദേശം.
മൊബൈൽ ഫോൺ പിടിച്ചെടുത്തതിന് പ്രിൻസിപ്പലിനെ കൊല്ലുമെന്ന് വിദ്യാർഥി ഭീഷണിപ്പെടുത്തുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയും വർത്തയാവുകയും ചെയ്തിരുന്നു.