നാദാപുരത്ത് യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: നാദാപുരത്ത് യുവതിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നാദാപുരം തൂണേരിയിലാണ് 22 കാരി ഫിദ ഫാത്തിമയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്തിയത്. ചെവ്വാഴ്ചയാണ്‌ സംഭവം നടന്നത്.

ഓർക്കാട്ടേരി വൈക്കിലിശേരി സ്വദേശി മുഹമ്മദ് ഇർഫാന്റെ ഭാര്യയാണ് ഫിദ ഫാത്തിമ. ഇവരുടെ വിവാഹം ഒരു വര്ഷം മുൻപാണ് നടന്നത്.

ഭർതൃവീട്ടിൽ നിന്നും ഇന്നലെ പട്ടാണിയിലെ സ്വന്തം വീട്ടിലെത്തിയ യുവതി ഫാനിൽ കെട്ടി തൂങ്ങുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Related Articles

- Advertisement -spot_img

Latest Articles