35 C
Saudi Arabia
Friday, October 10, 2025
spot_img

എയർ കേരള സർവീസിന് പിന്തുണ അറിയിച്ചു മുഖ്യമന്ത്രി

ദുബൈ: വ്യോമയാനരംഗത്ത് മലയാളി സംരംഭകരുടെ നേതൃത്വത്തിൽ പറന്നുയരാൻ തയ്യാറെടുക്കുന്ന എയർ കേരളക്ക് കേരളത്തിന്റെ പിന്തുണ. എയർ കേരള ചെയർമാൻ, വൈസ് ചെയർമാൻ, സിഇഒ എന്നിവർ ഇന്നലെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി.

എയർ കേരള എന്ന സ്വപ്‌ന പദ്ധതിക്ക് കേരളം സർക്കാരിന്റെ എല്ലാവിധ പിന്തുണയും സർക്കാർ അറിയിച്ചതായി മാനേജ്‌മെന്റ് പ്രതിനിധികൾ അറിയിച്ചു. എയർ കേരള സർവീസുമായി ബന്ധപ്പെട്ട എന്ത് സഹായങ്ങൾ ഒരുക്കാനും സർക്കാർ തസന്നദ്ധമാണെന്നും അദ്ദേഹം പ്രതിനിധി സംഘത്തോട് പറഞ്ഞു.

മുഖ്യമന്ത്രിക്ക് പുറമെ നിയമസഭ സ്‌പീക്കർ എഎൻ സംഷീർ, റവന്യു മന്ത്രി കെ രാജൻ, പ്രതിപക്ഷനേതാവ് വിഡി സതീശൻ, പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി, സിയാൽ ഡയറക്‌ടർ ബോർഡ് അംഗം അൻവർ സാദത്ത് എംഎൽഎ, സണ്ണി ജോസഫ് എംഎൽഎ, മാണി സി കാപ്പൻ എംഎൽഎ തുടങ്ങി നേതാക്ക ളുമായി കൂടിക്കാഴ്ച്ച നടത്തി. കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങൾക്ക് പുറമെ കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളെ ബന്ധിപ്പിക്കുന്നസർവീസുകൾ ആരംഭിക്കണമെന്നും കേരളത്തിലെ വിനോദ സഞ്ചാര മേഖലക്ക് എയർ കേരള മുതൽ കൂട്ടാവട്ടെ എന്നും നേതാക്കൾ ആശീർവദിച്ചു.

എയർ കേരള ചെയർമാൻ അഫി അഹമ്മദ്, വൈസ് ചെയർമാൻ അയൂബ് കല്ലട, സിഇഒ ഹരീഷ് കുട്ടി, ഗ്രൗണ്ട് ഓപ്പറേഷൻസ് മേധാവി ഷാമോൻ പട്ടവാതുക്കൽ, സയ്യിദ് മുഹമ്മദ് എന്നിവരും പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നു.

Related Articles

- Advertisement -spot_img

Latest Articles