ഹൈദരാബാദ്: ഭാര്യയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി നുറുക്കി പ്രഷർ കുക്കറിലിട്ട് വേവിച്ചെന്ന് മുൻ സൈനിക ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ. ഹൈദരാബാദിലാണ് സംഭവം. യുവതിയെ കാണാതായതിനെ തുടർന്ന് അന്വേഷണം നടക്കുന്നതിനിടയിലാണ് മുൻ സൈനികന്റെ വെളിപ്പെടുത്തൽ. ഗുരുമൂർത്തി (45) ആണ് പോലീസിനോട് കുറ്റസമ്മതം നടത്തിയത്.
ജനുവരി 16 നാണ് വെങ്കിട മാധവിയെ(35) കാണാതാവുന്നത്. മാധവിയുടെ തിരോധാനത്തിൽ ഭർത്താവിന് പങ്കുണ്ടെന്ന സംശയത്തിലാണ് ഗുരുമൂർത്തിയെ ചോദ്യം ചെയ്‌തപ്പോഴാണ് പ്രതി കുറ്റം ഏറ്റുപറഞ്ഞത്.
മൂന്നുദിവസത്തോളം ശരീരം വേവിക്കുകയും പൊടിയാക്കുകയും ചെയ്‌തശേഷം പൊതിഞ്ഞു മീര പോർട്ട് തടാകത്തിൽ കളഞ്ഞെന്നാണ് ഗുരുമൂർത്തി പറയുന്നത്. മുൻ സൈനികനായ ഗുരുമൂർത്തി ഡിഫൻസ് റിസേർച് ആൻഡ് ഡെവലെപ്മെന്റ് ഓർഗനൈസേഷനിൽ (ഡിആർഡിഒ ) സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്‌തു വരികയാണ്.
ഇരുവരും സ്ഥിരമായി വഴക്കു കൂടാറുണ്ടെന്ന് പരിസരവാസികൾ പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്. ഇവർക്ക് രണ്ടു കുട്ടികളാണുള്ളത്.