26.5 C
Saudi Arabia
Monday, July 7, 2025
spot_img

എംഎൻ വിജയൻറെ മരണം; ഐസി ബാലകൃഷ്‌ണൻ എംഎൽഎ അറസ്റ്റിൽ

കൽപറ്റ: വയനാട് ഡിസിസി ട്രഷറർ എംഎൻ വിജയൻറെ ആഹ്മഹത്യയുമായി ബന്ധപ്പെട്ട് ഐസി ബാലകൃഷ്‌ണൻ എംഎൽഎ അറസ്റ്റിൽ. കേസിൽ ഒന്നാം പ്രതിയാണ് ബാലകൃഷ്‌ണൻ. കോടതി ഉത്തരവ് ഉള്ളതിനാൽ അറസ്‌റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു,

ബത്തേരി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ രണ്ടു ദിവസമായി എംഎൽഎയെ ചോദ്യം ചെയ്‌തിരുന്നു. പുത്തൂർ വയൽ ക്യാമ്പിലായിരുന്നു ചോദ്യം ചെയ്യൽ. കഴിഞ്ഞ ദിവസം എംഎൽഎയുടെ വീട്ടിലും പോലീസ് റൈഡ് നടത്തിയിരുന്നു.

ഡിസിസി പ്രസിഡന്റ് എൽഡി അപ്പച്ചൻ, മുൻ ട്രഷറർ കെകെ ഗോപിനാഥൻ എന്നിവരെ നേരത്തെ അറസ്‌റ്റ് ചെയ്‌തു ജാമ്യത്തിൽ വിട്ടിരുന്നു. രണ്ടു ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് ഇരുവയേയും അറസ്‌റ്റ് ചെയ്‌തത്‌. ആത്മഹത്യാ പ്രേരണകുറ്റമാണ് കോൺഗ്രസ് നേതാക്കൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

Related Articles

- Advertisement -spot_img

Latest Articles