പത്തനംതിട്ട: കനാലിൽ ഒഴുക്കിൽ പെട്ട് കാണാതായ വിദ്യാർഥികൾ മരിച്ചു. മെഴുവേലി സ്വദേശികളായ അനന്തുനാഥ്, അഭിരാജ് എന്നിവരാണ് മരണപ്പെട്ടത്.
മരണപ്പെട്ട രണ്ടു പേരും കിടങ്ങന്നൂർ നാക്കാലിക്കൽ എസ്‌വിജിഎച്എസിലെ വിദ്യാർഥികളാണ്. കിടങ്ങന്നൂർ കനാലിന് സമീപം ഇവരുടെ വസ്ത്രങ്ങൾ കണ്ടെത്തിയതിന് പിന്നാലെയാണ് തെരച്ചിൽ ആരംഭിച്ചത്.
കനാലിൽ കുളിക്കാൻ ഇറങ്ങിയതാവും എന്ന ധാരണയിലായിരുന്നു തെരച്ചിൽ ആരംഭിച്ചതെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇന്ന് വീണ്ടും തെരച്ചിൽ പുനരാംഭിച്ചപ്പോഴായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. രണ്ടു മൃതദേഹങ്ങളും ആശുപത്രിയിലേക്ക് മാറ്റി.