26.5 C
Saudi Arabia
Monday, July 7, 2025
spot_img

കടുവയുടെ ആക്രമണത്തിൽ ആർആർടി അംഗത്തിന് പരിക്ക്

കൽപറ്റ: മാനന്തവാടിയിൽ കടുവയുടെ ആക്രമണത്തിൽ ആർആർടി അംഗത്തിന് പരിക്ക്. നരഭോജി കടുവയെ പിടിക്കാനുള്ള രക്ഷാദൗത്യ സംഘത്തിലെ അംഗത്തിന് നേരെയാണ് കടുവയുടെ ആക്രണം ഉണ്ടായത്. പഞ്ചാരക്കൊല്ലിയിൽ രാധയെ കൊലപ്പെടുത്തിയതും ഈ കടുവയായിരുന്നു.

പരിക്കേറ്റ ദൗത്യ സംഘത്തിലെ ജയസൂര്യയെ ആശുപ്രത്രിയിൽ എത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. എട്ട് പേരാണ് ദൗത്യ സംഘത്തിലുള്ളത്. മേഖലയിൽ തെരച്ചിൽ നടത്തുന്നതിനിടയിൽ ജയസൂര്യയെ കടുവ മാന്തുകയായിരുന്നു.

കടുവയെ പിടിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. കടുവ ഈ മേഖലയിൽ തന്നെ തുടരുന്നുണ്ടെന്നാണ് നിഗമനം. കടുവയെ പിടിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് വനം വാകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

Related Articles

- Advertisement -spot_img

Latest Articles