പാലക്കാട്: യുവമോർച്ച ജില്ലാ പ്രസിഡൻറ് പ്രശാന്ത് ശിവനെ ബിജെപി ജില്ലാ പ്രസിഡൻറ് ആക്കാനുള്ള നേതാക്കളുടെ ശ്രമത്തിനെതിരെ പ്രതിഷേധം. ബിജെപിയിൽ പൊട്ടിത്തെറി.
പ്രസിഡൻറ് തെരെഞ്ഞെടുപ്പിൽ കൂടുതൽ വോട്ട് നേടിയവരെ മാറ്റി നിർത്തി ഏകപക്ഷീയമായി അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള നേതൃത്വത്തിന്റെ തീരുമാനത്തിലാണ് ഒരു വിഭാഗം പ്രതിഷേധിക്കുന്നത്. ഒരു ദേശീയ കൗൺസിൽ അംഗം ഉൾപ്പടെ ആറോളം കൗൺസിലർമാർ രാജിവെച്ചേക്കുമെന്ന സൂചനയും പുറത്തു വരുന്നുണ്ട്.
അതിനിടെ രാജി വെക്കുന്ന കൗൺസിലർമാർ കോൺഗ്രസിൽ ചേരാനുള്ള സാധ്യതയും കാണുന്നുണ്ട്. ഇത് സംബന്ധിച്ച് സന്ദീപ് വാര്യർ മുഖേന ചർച്ച നടത്തിയെന്നാണ് സൂചന.