കാസറഗോഡ്: ലൈംഗിക പീഢനപരാതിയെ തുടർന്ന് സിപിഎം ജില്ലാ കമ്മിറ്റി നേതാവിനെതിരെ അച്ചടക്കനടപടി. സിപിഎം ഏരിയ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ തൃക്കരിപ്പൂർ ബ്ലോക്ക് സെക്രട്ടറിയും കൂടിയായ സുജിത് കൊടക്കാടിനെതിരെയാണ് നടപടി.
അടിയന്തിര ഏരിയ കമ്മിറ്റി യോഗം ചേർന്നാണ് നടപടിയെടുത്തത്. ഡിവൈഎഫ്ഐ തൃക്കരിപ്പൂർ ബ്ലോക്ക് സെക്രട്ടറിസ്ഥാനത്തുനിന്നും സിപിഎം ഏരിയ കമ്മിറ്റിയിൽ നിന്നും സുജിത് കൊടക്കാടിനെ പുറത്താക്കി.
സിപിഎം ജില്ലാ കമ്മിറ്റിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയുണ്ടായത്. സോഷ്യൽ മീഡിയയിൽ കൂടിയാണ് സുജിത്തിനെതിരെ യുവതി ആരോപണമുന്നയിച്ചത്.