ജുബൈൽ: നെടുമങ്ങാട് കരവളവ് സ്വദേശി നസറുദ്ധീൻ മുഹമ്മദ് കുഞ്ഞ് (61) ജുബൈലിനടുത്ത സറാറിൽ മരണപെട്ടു. 25 വർഷമായി എസി ടെക്‌നീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു. സ്ഥിരമായി കട തുറക്കുന്ന സമയത്ത് കട തുറക്കാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ ഫോണിൽ ബന്ധപെടാൻ ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല.
ഒറ്റക്ക് താമസിച്ചിരുന്ന നസറുദ്ധീനെ കൂട്ടുകാർ റൂമിലെത്തി വിളിച്ചെങ്കിലും പ്രതികരിക്കാത്തതിനാൽ പോലീസിനെ അറിയിക്കുകയായിരുന്നു. ഫയർ ഫോയ്‌സ് എത്തി റൂം തുറന്നു നോക്കിയപ്പോൾ നസറുദ്ധീനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
പിതാവ്: മുഹമ്മദ് കുഞ്ഞ്,, മാതാവ്: അബോസ ബീവി, ഭാര്യ: റജീന നസറുദ്ധീൻ കുഞ്ഞ്
മൃതദേഹം മുലജാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഔദ്യോഗിക നടപടി ക്രമങ്ങൾക്ക് ശേഷം മൃതദേഹം നാരിയയിൽ സംസ്‌കരിക്കുമെന്ന് ജുബൈൽ കെഎംസിസി സെക്രട്ടറി അൻസാരി പറഞ്ഞു.