ജിസാൻ: സൗദി ജിസാനിൽ വാഹനാപകടത്തിൽ 1 മലയാളി ഉൾപ്പടെ 15 പേർ മരണപെട്ടു. ജിസാൻ അരാംകൊ റിഫൈനറി റോഡിൽ വെച്ചായിരുന്നു അപകടം. ഒൻപത് ഇന്ത്യക്കാർ, മൂന്ന് നേപ്പാൾ സ്വദേശികൾ, മൂന്ന് ഘാന സ്വദേശികളുമാണ് മരണപ്പെട്ടത്. 11 പേർ ഗുരുതരാവസ്‌ഥയിൽ ജിസാൻ, അബഹ ഹോസ്പിറ്റലുകളിൽ ചികിത്സയിലാണ്.
കൊല്ലം സ്വദേശി വിഷ്ണു പ്രകാശ് പിള്ള (31) ആണ് മരണപ്പെട്ട മലയാളി. അപകടത്തിൽ പെട്ടവർ ജുബൈൽ ACIC കമ്പനി ജീവനക്കാരാണ്. ജോലി ആവശ്യാർഥം ഇവരെ ജിസാനിലേക്ക് എത്തിച്ചതായിരുന്നു. ജോലിക്ക് പോകുമ്പോഴാണ് അപകടം നടന്നത്. 26 പേർ സഞ്ചരിച്ചിരുന്ന മിനി ബസ്സിലേക്ക് ട്രെയ്‌ലർ വന്നിടിക്കുകയായിരുന്നു.