18.7 C
Saudi Arabia
Sunday, March 22, 2026
spot_img

എലപ്പുള്ളിയിലെ ബ്രൂവറി; എതിർപ്പുമായി സിപിഐ

ആലപ്പുഴ: പാലക്കാട് എലപ്പുള്ളിയിൽ നിർമിക്കാനുദ്ദേശിക്കുന്ന ബ്രൂവറിക്ക് അനുമതി നൽകിയതിൽ എതിർപ്പ് പ്രകടിപ്പിച്ചു സിപിഐ. എതിർപ്പ് എൽഡിഎഫ് നേതൃത്വത്തെ അറിയിക്കാനും സംസ്ഥാന എക്സികുട്ടീവ് യോഗത്തിൽ തീരുമാനം.

അനുമതിക്കെതിരെ ശക്തമായ തീരുമാനമെടുത്ത പാലക്കാട് ജില്ലാ എക്സികുട്ടീവ് തീരുമാനത്തോടൊപ്പം നിൽക്കാൻ സംസ്ഥാന എക്സികുട്ടീവ് തീരുമാനിച്ചു. കുടിവെള്ള പ്രശ്‌നം പരിഹരിക്കാതെ പദ്ധതി നടപ്പിലാക്കരുതെന്നും എക്‌സികുട്ടീവ് ആവശ്യപ്പെട്ടു.

വികസനം ആവശ്യമാണ്. അതിലും പ്രധാനമാണ് കുടിവെള്ളം. കുടിവെള്ള പ്രശ്‌നം അവഗണിക്കാൻ കഴിയില്ലെന്നത് പാർട്ടി നിലപാടാണ്. ഭൂഗർഭ വെള്ളമെടുക്കാതെയാണ് പദ്ധതി നടപ്പിലാക്കുക എന്ന് എക്സൈസ് മന്ത്രി അറിയിച്ചതായി പാർട്ടി മന്ത്രിമാർ യോഗത്തിൽ വിശദീകരിച്ചു.

ആശങ്ക തീർക്കാതെ [പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് ഭൂരിപക്ഷം അംഗങ്ങളും അഭിപ്രായപ്പെട്ടു. അനുമതിക്ക് മുൻപായി മുന്നണിയിൽ ചർച്ച വന്നില്ലെന്നും വിമർശനം ഉണ്ടായി. പാർട്ടിയുടെ ആശങ്ക മുന്നണിയിൽ അറിയിക്കാൻ നേതൃത്വത്തെ എക്സികുട്ടീവ് ചുമതലപ്പെടുത്തി.

Related Articles

- Advertisement -spot_img

Latest Articles