പാലക്കാട്: നെന്മാറ ഇരട്ടകൊലപാതക കേസ് പ്രതി ചെന്താമരക്കായുള്ള തെരച്ചിൽ തുടരുകയാണെന്ന് പാലക്കാട് എസ്‌പി അജിത് കുമാർ പറഞ്ഞു. പ്രതിയെ ഇതുവരെയും കണ്ടെത്താനായില്ല. കെഡാവർ നായ്ക്കളെ എത്തിച്ചു ബുധനാഴ്‌ച തെരച്ചിൽ നടത്തുമെന്നും എസ്‌പി അറിയിച്ചു.
ചെന്താമര ജീവനൊടുക്കാനുള്ള സാധ്യതയും പോലീസ് തള്ളി കളയുന്നില്ല. ചെന്താമരയുടെ ജാമ്യാപേക്ഷയെ പോലീസ് ശക്തമായി എതിർത്തിരുന്നു. ജാമ്യാപേക്ഷ ലഭിച്ചു കഴിഞ്ഞു വീണ്ടും ഇളവ് തേടിയപ്പോഴും പോലീസ് എതിർത്തിരുന്നെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. പോലീസിന്റെ ഭാഗത്തുനിന്നും വീഴ്‌ച ഉണ്ടായോ എന്നും പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം ചെന്താമരയുടെ സിം കോഴിക്കോട് തിരുവമ്പാടിയിൽ വെച്ച് ഓണായി. പ്രതി നിരവധി സിമ്മുകൾ ഉപയോഗിച്ചിരുന്നതായി വിവരമുണ്ട്. എല്ലാ ഫോൺ നമ്പറുകളും ശേഖരിച്ചു വിവരങ്ങൾ ക്രോഡീകരിച്ചു വരികയാണെന്നും എസ്‌പി അജിത്കുമാർ വ്യക്തമാക്കി