28.5 C
Saudi Arabia
Friday, August 22, 2025
spot_img

രാധയുടെ കുടുംബത്തെ ആശ്വസിപ്പിക്കാൻ പ്രിയങ്ക ഗാന്ധിയെത്തി

കൽപറ്റ: പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് എഐസിസി സെക്രട്ടറിയും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി സന്ദർശിച്ചു. അര മണിക്കൂറോളം സമയം വീട്ടിൽ തങ്ങിയ പ്രയങ്ക കുടുംബത്തെ ആശ്വസിപ്പിച്ചാണ് മടങ്ങിയത്.

സംഘടനാ ചുമതലയുള്ള എഐസിസി സെക്രട്ടറി കെസി വേണുഗോപാൽ, കെപിസിസി പ്രസിഡൻറ് കെ സുധാകരൻ, ടി സിദ്ധീഖ് എംഎൽഎ തുടങ്ങിയവരും പ്രയങ്കയുടെ കൂടെയുണ്ടായിരുന്നു. കനത്ത സുരക്ഷയിലാണ് പ്രിയങ്ക വായനാട്ടിലെത്തിയത്.

രാധയുടെ വീട്ടിലേക്കുള്ള വഴിയിൽ വയനാട് കണിയാറത്ത് പ്രിയങ്കക്കുനേരെ സിപിഐഎം പ്രവർത്തകർ കരിങ്കൊടി കാണിച്ചു. എംപിയുടെ വാഹനത്തിന് നേരെ മുദ്രാവാക്യം വിളിച്ചാണ് പ്രവർത്തകർ എത്തിയത്. വന്യജീവി ശല്യം രൂക്ഷമായ വയനാട്ടിൽ എംപി എത്താൻ വൈകിയെന്ന് ആരോപിച്ചാണ് കരിങ്കൊടി കാണിച്ചത്.

അതെ സമയം കളക്ടറേറ്റിൽ നടക്കുന്ന ഉന്നതതല ഉദ്യോഗസ്ഥ യോഗത്തിൽ പ്രിയങ്ക പങ്കെടുക്കും തുടർന്ന് പ്രതിപക്ഷ നേതാവ് നയിക്കുന്ന മലയോര ജാഥയുടെ ഉത്ഘാടനത്തിൽ പ്രിയങ്ക മേപ്പാടിയിൽ പ്രസംഗിക്കും. അതിനെ ശേഷം ഡൽഹിയിലേക്ക് മടങ്ങും.

Related Articles

- Advertisement -spot_img

Latest Articles