കൽപറ്റ: മുൻ നിലമ്പൂർ എംഎൽഎ പിവി അൻവർ പ്രതിപക്ഷ നേതാവ് വിഡി സതീശനുമായി ചർച്ച നടത്തി. മനന്തവാടിയിൽ വെച്ചായിരുന്നു കൂടിക്കാഴ്‌ച. പ്രതിപക്ഷ നേതാവ് നയിക്കുന്ന മലയോര യാത്രയിൽ സഹകരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതായി അറിയുന്നു.
യുഡിഎഫിൽ ചർച്ച ചെയ്‌ത് തീരുമാനം അറിയിക്കാമെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചതായും അറിയുന്നു. യാത്ര മലപ്പുറത്ത് എത്താനിരിക്കെയാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്‌ച. അൻവറിനെ യാത്രയിൽ സഹകരിപ്പിക്കുന്നതിൽ ബുധനാഴ്‌ച തീരുമാനമുണ്ടാവും എന്നറിയുന്നു.
മുഖ്യമന്ത്രിക്കും പൊളിറ്റിക്കൽ സെക്രട്ടറി ശശിക്കും എഡിജിപി അജിത് കുമാറിനെതിരെ ആരോപണം ഉന്നയിച്ചതിനെ തുടർന്ന് സിപിഎമ്മിൽ നിന്നും പുറത്തുപോയ അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നിരുന്നു.