തൃശൂർ: പ്രണയത്തിൽ നിന്നും പിന്മാറിയതിനെ തുടർന്ന് പെൺകുട്ടിയുടെ വീട്ടിലെത്തി യുവാവ് ജീവനൊടുക്കി. തൃശൂർ കുട്ടനെല്ലൂരിലാണ് സംഭവം. തൃശൂർ കണ്ണാറ സ്വദേശി അർജുൻ(23) ആണ് മരിച്ചത്.
ചൊവ്വാഴ്‌ച രാത്രിയായിരുന്നു സംഭവം.പെൺകുട്ടിയുടെ വീട്ടിലെത്തിയ ഇയാൾ പെൺകുട്ടിയുടെ വീടിന്റെ ജനൽ ചില്ലുകൾ കല്ലെറിഞ്ഞു തകർത്തു. തുടർന്ന് സിറ്റൗട്ടിൽ വെച്ച് ദേഹത്ത് പെട്രോളൊഴിച്ചു തീ കൊളുത്തുകയായിരുന്നു.
വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ പോലീസെത്തി ആശുപത്രിയിലെത്തിച്ചു. ഇവിടെ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു മരണം.