41.6 C
Saudi Arabia
Friday, August 22, 2025
spot_img

ഇന്റർനാഷണൽ ക്‌ളീൻ എനർജി ഡേ ആചരിച്ചു.

റിയാദ്: റിയാദിൽ ഇന്റർനാഷണൽ ക്ളീൻ എനർജി ഡേ സംഘടിപ്പിച്ചു. ഇന്ത്യൻ എക്കണോമിക്‌സ് ട്രേഡ് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. റിയാദിലെ ഷെറാട്ടൺ ഹോട്ടലിൽ വെച്ചാണ് പരിപാടി നടന്നത്. പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണത്തിന്റെ ഭാഗമായി നടന്ന പരിപാടിയിൽ വിവിധ രാജ്യങ്ങളിലെ പ്രമുഖർ സംബന്ധിച്ചു. മൂന്നാമത് അന്താരാഷ്ട്ര ശുദ്ധ ഊർജദിന ആചരണത്തിന്റെ ഭാഗമായിട്ടാണ് പരിപാടി നടന്നത്.

ശുദ്ധ ഊർജ്ജത്തിന്റെ പ്രാധാന്യം ജനങ്ങളെ ബോധവൽക്കരിക്കുന്നതിനും പരിസ്ഥിതി സംരക്ഷിക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുന്നതിനും കൂടി ലക്ഷ്യമിട്ടാണ് എനർജി ഡേ സംഘടിപ്പിച്ചത്. ബസീറ ഗ്രൂപ് ചെയർമാൻ ഡോ. അബ്ദുൽ അസീസ് ബിൻ നാസർ അൽ സഊദ്‌, ഏഷ്യൻ അറബ് ചേംബർ ഓഫ് കൊമേഴ്‌സ് ഇൻ സൗദി അറേബ്യ ട്രേഡ് കമ്മീഷണർ ഹരീസ് ഹനീഫ, സൗദി കനേഡിയൻ ബിസിനസ് കൗസിൽ ചെയർമാൻ മുഹമ്മദ് അൽ ദുലൈം,ടെക്‌നിയൻ അറേബ്യ ചെയർമാൻ ഹസൻ മൻസൂർ ഫാദിൽ അൽ ബുആനൈൻ, ബർസാൻ ഗ്രൂപ് യോഗ കമ്പനീസ് ചെയർമാൻ ജാബിർ അൽ മസ്ഊദ് കെനിയ, ഗാബോൺ, കൊസോവോ,ഉറുഗ്വേ, മ്യാൻമർ, ചാഡ്, സിയറ ലിയോൺ തുടങ്ങിയ രാജ്യങ്ങളിലെ അംബാസിഡർമാർ പങ്കെടുത്തു.

ശുദ്ധമായ ഊർജ്ജത്തിലേക്കുള്ള മാറ്റം, കാലാവസ്ഥ വ്യതിയാനത്തിനെതിരെയുള്ള പോരാട്ടം, സുസ്ഥിര വ്യാപാര രീതികൾ തുടങ്ങിയ അജണ്ടകളും പരിപടിയിൽ ചർച്ച ചെയ്‌തു. ചടങ്ങിൽ ഹാരീസ് ഹനീഫയെ ട്രേഡ് കമ്മീഷണറായി നിയമിച്ചു. ഏഷ്യൻ അറബ് ചേമ്പർ ഓഫ് കൊമേഴ്‌സ്, ബസീറ ഗ്രൂപ്, ഇന്ത്യൻ എക്കണോമിക്‌സ് ട്രേഡ് ഓർഗനൈസേഷൻ, ടെക്‌നിയോൺ ഗ്രൂപ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

 

 

Related Articles

- Advertisement -spot_img

Latest Articles