ന്യൂഡൽഹി: നിയമസഭാ തെരെഞ്ഞുപ്പ് അടുത്തെത്തിരിക്കെ ഡൽഹിയിൽ ആം ആത്മി പാർട്ടിക്ക് കനത്ത തിരിച്ചടി. നിയമസഭാ തെരെഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് പാർട്ടിയിൽ നിന്ന് ഏഴ് എംഎൽഎമാർ രാജിവെച്ചു.
പാലം എംഎൽഎ ഭാവന ഗൗർ, ബിജ് വാസൻ എംഎൽഎ ഭൂപിന്ദർ സിംഗ് ജൂൺ, ത്രിലോകപുരി എംഎൽഎ രോഹിത് മെഹ്‌റൗളിയ, കസ്‌തൂർബാ നഗർ എംഎൽഎ മദൻ ലാൽ, ജാനക് പുരി എംഎൽഎ രാജേഷ് റിഷി, ആദർശ് നഗർ എംഎൽഎ പവൻ കുമാർ ശർമ എംഎൽഎ നരേഷ് യാദവ് എന്നിവരാണ് രാജി വെച്ചത്.
രാജി വെച്ച എംഎൽഎമാരുടെ അടുത്ത നീക്കം എന്താണെന്ന് വ്യക്തമല്ല. ഫെബ്രുവരി അഞ്ചിനാണ് ഡൽഹിയിൽ വോട്ടെടുപ്പ്. എട്ടിനാണ് ഡൽഹിയിൽ വോട്ടെണ്ണൽ.