ചെന്നൈ: ഗോൾ പോസ്റ്റ് തലയിൽവീണ് ഏഴു വയസ്സുകാരൻ മരണപെട്ടു. ചെന്നൈയിലെ ആവടിയിലുള്ള വ്യോമസേനയുടെ സ്റ്റാഫ് ക്വോർട്ടേഴ്‌സിലാണ് അപകടം നടന്നത്. വ്യോമസേനാ ജീവനക്കാരനും തിരുവല്ല സ്വദേശിയുമായ രാജേഷ് പണിക്കരുടെയും ശീലക്ഷ്മിയുടെയും മകൻ അദ്വികാണ് മരിച്ചത്.
അദ്വിക് വ്യോമസേനയുടെ സ്റ്റാഫ് ക്വോർട്ടേഴ്‌സ് മൈതാനത്ത് മറ്റു കുട്ടികളോടൊപ്പം കളിക്കുകയായിരുന്നു. കല്ലിൽ ചാരി നിർത്തിയ ഗോൾ പോസ്റ്റ് അദ്വികിന്റെ തലയിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. ഇന്നലെ വൈകീട്ടാണ് അപകടം ഉണ്ടായത്.
അപകടം കണ്ട് മാറാൻ ശ്രമിച്ചിരുന്നെങ്കിലും അതിന് മുന്നേ അദ്വികിന്റെ തലയിലേക്ക് പോസ്റ്റ് വീഴുകയായിരുന്നു. ഉടനെ ആശുപതിയിൽ എത്തിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം നാളെ തിരുവല്ലയിൽ നടക്കും. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.