ജുബൈൽ : ജുബൈൽ കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെ ഒരു വർഷത്തെ ക്യാമ്പയിൻ എലിവേറ്റ് 2025 ന്റെ ഭാഗമായുള്ള ജുബൈൽ സിറ്റി ഏരിയ കമ്മിറ്റിയുടെ പൊതുയോഗം സാഫ്രോൺ ഹാളിൽ സംഘടിപ്പിച്ചു.
സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബഷീർ വെട്ടുപാറ പൊതുയോഗം ഉദ്ഘടാനം ചെയ്തു. സിറ്റി ഏരിയ പ്രസിഡന്റ് സൈദലവി പരപ്പനങ്ങാടി അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി സുരക്ഷാ കോഓർഡിനേറ്റർ മജീദ് ചാലിയം സുരക്ഷ പദ്ധതിയുടെ അവലോകനം നടത്തി. സംഘടന എന്ന വിഷയത്തിൽ ഫൈസൽ ഇരിക്കൂറും സംഘാടനം എന്ന വിഷയത്തിൽ ഹബീബ് റഹ്മനും പ്രവർത്തകരോട് സംവദിച്ചു. പ്രവാസത്തിന്റെ തിരക്കിനിടയിൽ പാലിക്കേണ്ട ആരോഗ്യ ശീലങ്ങളെ കുറിച്ച് ബദർ അൽ ഖലീജ് ഹോസ്പിറ്റലിലെ ഡോക്ടർ ഫവാസ് ക്ലാസെടുത്തു.
ഷിബു മീരാൻ, ഉസ്മാൻ ഒട്ടുമ്മൽ, സലാം ആലപ്പുഴ,ഹമീദ് പയ്യോളി, ശിഹാബ് കൊടുവള്ളി, ഫിറോസ് വൽക്കണ്ടി, അസീസ് ഉണ്ണിയാൽ എന്നിവർ ആശംസ അറിയിച്ചു. സിറ്റി ഏരിയ ജനറൽ സെക്രട്ടറി ഷഫീഖ് താനൂർ സ്വാഗതവും ട്രഷറർ മുജീബ് കോഡൂർ നന്ദിയും പറഞ്ഞു. റിയാസ് വേങ്ങര, സിറാജുദ്ദീൻ ചെമ്മാട്, ഇല്യാസ്, അബ്ദുൽ സമദ്, ഫെബിൻ പന്തപ്പാടൻ, സുലൈമാൻ കണ്ണൂർ, അബൂബക്കർ കാസർകോഡ്, മുഹമ്മദ് അഷ്റഫ്, ജാഫർ താനൂർ, ജമാൽ പി വി, അബ്ദുൽ കരീം, സമീറലി വളാഞ്ചേരി, ജംഷി ,റഷീദ് കെ ഒട്ടുമ്മൽ എന്നിവർ നേതൃത്വം നൽകി



