കോഴിക്കോട്: വീട്ടുകാർ വഴക്കു പറഞ്ഞതിനെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർഥി ചികിത്സയിലിരിക്കെ മരണപെട്ടു. കോഴിക്കോട് വാപൊളിത്താഴം സ്വദേശി റിൻഷ പർവാൻ (17) ആണ് മരണപ്പെട്ടത്.
ക്‌ളാസ് കഴിഞ്ഞു വീട്ടിലെത്താൻ വൈകിയതിനെ കുറിച്ച് വീട്ടുകാർ ചോദിച്ചിരുന്നുവത്രെ. അതിൽ മനം നൊന്താണ് കുട്ടി ജീവനൊടുക്കാൻ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. ജനുവരി 15നായിരുന്നു സംഭവം.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്‌ച ഉച്ചയോടെയാണ് കുട്ടി മരണത്തിന് കീഴടങ്ങിയത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകുമെന്ന് പോലീസ് അറിയിച്ചു.