റിയാദ്: റിയാദിലെ സാമൂഹിക പ്രവർത്തകനും കെഎംസിസി നേതാവുമായ ശമീർ അലിയാരെയാണ് താമസസ്ഥലത്ത് കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. കെഎംസിസി എറണാകുളം കമ്മിറ്റി എക്സികുട്ടീവ് അംഗമായ ശമീർ എറണാകുളം മുവാറ്റുപുഴ സ്വദേശിയാണ്. പണവും വാഹനവും മൊബൈൽ ഫോണും നഷ്ടപ്പെട്ടതായി അറിയുന്നു പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ശമീറിനെ കാണാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ അന്വേഷിചിറങ്ങിയതായിരുന്നു. കാണാതായ വിവരം സുഹൃത്തുക്കൾ പോലീസിൽ അറിയിക്കാൻ എത്തിയപ്പോഴാണ് മരണവിവരം അറിയുന്നത്. റൂമിൽ വെച്ച് മോഷ്ടാക്കളുടെ കുത്തേറ്റ് മരണപെട്ടതായാണ് കരുതുന്നത്.
റിയാദിൽ മൊബൈൽ ഷോപ്പും മറ്റു ബിസിനസുകളൊക്കെ നടത്തി വരികയായിരുന്ന ശമീറിന് ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്. ഭാര്യ ഷുമേശി ആശുപത്രിയിലെ നേഴ്‌സ് ആണ്. സാമൂഹിക പ്രവർത്തകൻ സിദ്ധീഖ് തുവ്വൂരിന്റെ നേതൃത്വത്തിൽ തുടർ നടപടി ക്രമങ്ങൾ നടത്തിവരുന്നു.