ദമ്മാം: പാൻ ഇന്ത്യ ഫെസ്റ്റ് ഫെബ്രുവരി ഏഴിന് ദാമ്മമിൽ നടക്കും. ഇ ആർ ഇവന്റസിന്റെ ബാനറിൽ ദർശൻ ചാനലും ടീം പാൻ ഇന്ത്യയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഫെബ്രുവരി ഏഴിന് ദമ്മാം കോബ്ര പാർക്കിന് സമീപമുള്ള ലൈഫ് പാർക്കിൽ വെച്ചായിരിക്കും നടക്കുക.
സൗദി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റിയുടെ അനുമതിയോടെയാണ് പരിപാടി നടക്കുന്നതെന്നും കിഴക്കൻ മേഖലയിലെ പ്രവാസി സമൂഹത്തിന് വലിയ സന്തോഷങ്ങൾ സമ്മാനിക്കുന്നതായിരുക്കും പരിപാടിയെന്നും സംഘാടകർ അറിയിച്ചു.
വാർത്താസമ്മേളനത്തിൽ ആലിക്കുട്ടി ഒളവട്ടൂർ, ഡോണ സൂസൻ ഐസക്, ആസിഫ് കൊണ്ടോട്ടി, റസാഖ് ബാബു ഓമാനൂർ, എബിപി അലക്‌സ്, രാഗേഷ് പോർട്ട്ഗോഡ്, ഷീബ സോണ ഗോൾഡ് ആൻഡ് ഡയമണ്ട്, ഇ ആർ എവെന്റ്റ് പ്രതിനിധി റസാ അൽ ഫർദാൻ തുടങ്ങിയവർ സംബന്ധിച്ചു.