ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വോട്ടെണ്ണല്‍ തുടങ്ങി ആദ്യ സൂചനകൾ പുറത്തുവരുമ്പോൾ ള്‍ ബിജെപി ബഹുദൂരം മുന്നില്‍. 38 മണ്ഡലങ്ങളിലെ ഫലം പുറത്തുവരുമ്പോള്‍ 26 സീറ്റുകളില്‍ ബിജെപിക്ക് ലീഡുണ്ട്. 11 സീറ്റുകളില്‍ എഎപിക്കാണ് ലീഡ്. കോണ്‍ഗ്രസിന് ഒരു സീറ്റില്‍ മാത്രമാണ് ലീഡ് നേടാനായത്.
ആദ്യഫലസൂചനകൾ പുറത്തുവരുമ്പോൾ എഎപി കനത്ത തിരിച്ചടിയാണ് നേരിടുന്നത്. ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും മുഖ്യമന്ത്രി അതിഷി മർലേനയും മുൻ മന്ത്രിയായിരുന്ന മനീഷ് സിസോദിയും ഉൾപ്പടെയുള്ള പാർട്ടി നേതാക്കളെല്ലാം പിന്നിലാണ്.
699 സ്ഥാനാർത്ഥികളാണ് 70 മണ്ഡലങ്ങളിലായി ഡൽഹിയിൽ ഇത്തവണ മത്സര രംഗത്തുള്ളത്. എക്സിറ്റ്പോൾ പ്രവചനങ്ങൾ നൽകിയ ആത്മവിശ്വാസത്തിലാണ് ബിജെപി. എന്നാൽ എക്സിറ്റ് പോൾ പ്രവചനങ്ങൾ പൂർണമായും തള്ളുന്ന നിലപാടാണ് എഎപിക്കുള്ളത്.