31.8 C
Saudi Arabia
Monday, July 7, 2025
spot_img

കേന്ദ്ര – സംസ്ഥാന ബജറ്റുകൾ നിരാശജനകം; കെഎംസിസി

റിയാദ്: കേന്ദ്ര – സംസ്ഥന സർക്കാരുകളുടെ ബജറ്റുകൾ നിരാശ ജനകമാണെന്ന് റിയാദ് – കോട്ടക്കൽ മണ്ഡലം കെഎംസിസി യോഗം അഭിപ്രായപ്പെട്ടു. രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥയിൽ നിർണായക സംഭാവന നൽകുന്ന പ്രവാസികളെ കേന്ദ്ര ബജറ്റ് പൂർണ്ണമായും അവഗണിച്ചതായി യോഗം ചൂണ്ടിക്കാട്ടി. പ്രവാസി പെൻഷൻ തുക വർധിപ്പിക്കണമെന്ന് യോഗം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.

മാർച്ച് 7 വെളളിയാഴ്ച മുസ്‌ലിം ലീഗ് സ്ഥാപക ദിനാചരണവും കോട്ടക്കൽ മണ്ഡലത്തിലെ കെഎംസിസി പ്രവർത്തകരെ പങ്കെടുപ്പിച്ച് ഇഫ്താർ സംഗമവും നടത്താൻ തീരുമാനിച്ചു. റമദാനിൽ കോട്ടക്കൽ മണ്ഡലത്തിലെ 8 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്ക് വേണ്ടി ഓൺലൈൻ ആയി ഖുർആൻ പാരായണ മത്സരം സംഘടിപ്പിക്കാനും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് ക്യാഷ് പ്രൈസ് സമ്മാനം നൽകാനും തീരുമാനിച്ചു. റമദാനിൽ സി എച്ച് സെൻ്റർ ഫണ്ട് ശേഖരണം വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.

ബത്ഹയിൽ നടന്ന യോഗം ചെയർമൻ അബൂബക്കർ സി. കെ പാറ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ബഷീർ മുല്ലപ്പള്ളി അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ല കെഎംസിസി വൈസ് പ്രസിഡൻ്റ് മൊയ്ദീൻ കുട്ടി പൊന്മള ആമുഖ പ്രഭാഷണം നടത്തി. മണ്ഡലം കെഎംസിസി ഭാരവാഹികളായ ശുഐബ് മന്നാനി കാർത്തല, ഇസ്മായീൽ പൊന്മള, മൊയ്ദീൻ കോട്ടക്കൽ, ഫൈസൽ എടയൂർ, ഹാഷിം കുറ്റിപ്പുറം, ദിലൈബ് ചാപ്പനങ്ങാടി, ജംഷീർ കൊടിമുടി, മൊയ്ദീൻ കുട്ടി പുവ്വാട്, ഫർഹാൻ കാടാമ്പുഴ, മജീദ് ബാവ, മുഹമ്മദ് കല്ലിങ്ങൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. മണ്ഡലം കെഎംസിസി
ജനറൽ സെക്രട്ടറി അഷ്റഫ് പുറമണ്ണൂർ സ്വാഗതവും അബ്ദുൽ ഗഫൂർ കൊൽക്കളം നന്ദിയും പറ

 

Related Articles

- Advertisement -spot_img

Latest Articles