ഭോപാൽ: വിവാഹാഘോഷത്തിനിടെ കുതിരപ്പുറത്തുനിന്നും കുഴഞ്ഞു വീണ വരൻ മരിച്ചു. മദ്യപ്രദേശിലെ ഷിയാപൂരിൽ വെള്ളിയാഴ്‌ചയായിരുന്നു സംഭവം. 26 കാരനായ പ്രദീപ്പ് സിങ് ജാട്ട് ആണ് മരണപ്പെട്ടത്.
വിവാഹാഘോഷപരിപാടിയിലേക്ക് കുതിരപ്പുറത്ത് വരികയായിരുന്നു വരൻ. സുഹൃത്തുക്കൾക്കൊപ്പം ഡാൻസ് കളിക്കുകയും തിരികെ കുതിരപ്പുറത്തു കയറുകയും ചെയ്തിരുന്നു. പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുത്തകയും അബോധാവസ്ഥയിലാവുകയുമായിരുന്നു. സുഹൃത്തുക്കൾ ചേർന്ന് സിപിആർ നൽകിയെങ്കിലും പ്രതികരണമുണ്ടായില്ല.
ഉടനെ ആശുപത്രീയിലെത്തിച്ചു ഐസിയുവിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പെട്ടെന്നുള്ള ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. മരണവാർത്തയറിഞ്ഞ വധു ബോധരഹിതയായി.