ദമ്മാം: യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബിന്റെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. ഒ ഐ സി സി റീജ്യണൽ പ്രസിഡന്റ് ഇ കെ സലിമിൻറെ അദ്ധ്യക്ഷതയിൽ സൗദി നാഷണൽ കമ്മിറ്റി പ്രസിഡൻറ് ബിജു കല്ലുമല അനുസ്മരണം ഉദ്ഘാടനം ചെയ്തു.
രാഷ്ട്രീയ എതിരാളികളെ നിഷ്കരുണം വേട്ടയാടുന്ന സിപിഎമ്മിന്റെ ഫാസിസ്റ്റ് ശൈലിക്ക് ഇരയാകേണ്ടി വന്ന ധീരനാണ് ശുഹൈബ്. രാഷ്ട്രീയ കൊലപാതകങ്ങളിലൂടെ എതിരാളികളെ നിഷ്കാസനം ചെയ്യുക എന്നത് സിപിഎം കാലങ്ങളായി പിന്തുടരുന്ന നയമാണ്. ആശയങ്ങൾ വ്യത്യസ്തമാകുമ്പോൾ വാക്കുകൾ കൊണ്ടുള്ള സംഘർഷം സ്വഭാവികമാണ്. എന്നാൽ അത് ഒരാളുടെ ജീവനെടുക്കുമ്പോൾ സിപിഎം എന്ത് നേടി എന്ന വലിയൊരു ചോദ്യം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. മനുഷ്യനെ വെട്ടി നുറുക്കുന്നത് രാഷ്ട്രീയമോ പൊതു പ്രവർത്തനമോ അല്ല എന്ന വസ്തുത സിപിഎം ഇനിയും മനസിലാക്കിയിട്ടില്ല.
ജീവിതവും സ്നേഹവും ഒരുപാട് ബാക്കിവെച്ചാണ് ഷുഹൈബ് കടന്നുപോയത്. ആ കുടുംബത്തിന്റെ കണ്ണീർ ഇന്നും തോർന്നിട്ടില്ല. ഇതുപോലെ എത്രയോ കുടുംബങ്ങളിലെ മാതാപിതാക്കൾക്ക്, സഹോദരങ്ങൾക്ക്, ഭാര്യമാർക്ക് അവരുടെ കണ്ണുനീരിന് ചുവപ്പ് നിറമാണെന്ന സത്യം സിപിഎം ഇനിയും തിരിച്ചറിയപ്പെടേണ്ടതുണ്ട്. പ്രസ്ഥാനത്തിന് വേണ്ടി ലാഭേഛയില്ലാതെ ആത്മാർത്ഥമായി പ്രവർത്തിച്ച് ജീവൻ വെടിഞ്ഞ ധീര രക്തസാക്ഷികളുടെ ജീവിതം സഘടനാ പ്രവർത്തനത്തിൽ മാതൃകയാക്കേണ്ടതുണ്ടെന്ന് അദ്ദേഹം ഉദ്ഘോഷിച്ചു.
ഗ്ലോബൽ കമ്മിറ്റി മുൻ ഉപാദ്ധ്യക്ഷൻ സി. അബ്ദുൽ ഹമീദ് മുഖ്യ അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. ഗ്ലോബൽ പ്രതിനിധികളായ ജോൺ കോശി, സിറാജ് പുറക്കാട്, ഹനീഫ റാവുത്തവർ, നാഷണൽ കമ്മിറ്റി പ്രതിനിധി റഫീഖ് കൂട്ടിലങ്ങാടി, നേതാക്കളായ ഷംസ് കൊല്ലം, പി.കെ അബ്ദുൽ കരിം, വിൽസൺ തടത്തിൽ, ഷിജില ഹമീദ്, സക്കീർ പറമ്പിൽ, ജേക്കബ്ബ് പാറയ്ക്കൽ, പാർവ്വതി സന്തോഷ്, അൻവർ വണ്ടൂർഅസിഫ് താനൂർ, നിഷാദ് കുഞ്ചു, രാധിക ശ്യാംപ്രകാശ്, ബിനു പുരുഷോത്തമൻ, അൻവർ സാദിഖ്, ശ്യാം പ്രകാശ്, സജൂബ് അബ്ദുൽ ഖാദർ, ദിൽഷാദ് തഴവ, ലിബി ജയിംസ് റഹിമുദ്ദീൻ എന്നിവർ അനുസ്മരണ പ്രഭാഷണം നിർവഹിച്ചു.
സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഷിഹാബ് കായകുളം സ്വാഗതവും ജനറൽ സെക്രട്ടറി സി.ടി ശശി നന്ദിയും പറഞ്ഞു. ഷാജിദ് കാക്കൂർ, റഷീദ് പത്തനാപുരം, റോയ് വർഗ്ഗീസ്, രാജേഷ് സി.വി, ഷിനാസ് സിറാജുദ്ദീൻ, ജോജി വി ജോസഫ്, ജലീൽ പള്ളാതുരുത്തി, അബ്ദുൽ ഹക്കിം, ഹമീദ് മരക്കാശ്ശേരി, ഡിജോ പഴയമഠം, രാജേഷ് ആറ്റുവ, ലൈജു ജയിംസ്, ഹുസ്ന ആസിഫ്, ജോയ് തോമസ് എന്നിവർ നേതൃത്വം നൽകി.