30.4 C
Saudi Arabia
Friday, August 22, 2025
spot_img

കോട്ടക്കൽ മണ്ഡലം കെഎംസിസി ഖുർആൻ പാരായണ മത്സരം സംഘടിപ്പിക്കുന്നു

റിയാദ്: പുണ്യ മാസമായ റമദാനിൽ കോട്ടക്കൽ മണ്ഡലത്തിലെ കുട്ടികൾക്കായി റിയാദ് – കോട്ടക്കൽ മണ്ഡലം കെഎംസിസി ഓൺലൈൻ ആയി ഖുർആൻ പാരായണ മത്സരം സംഘടിപ്പിക്കുന്നു. ജൂനിയർ, സീനിയർ എന്നിങ്ങനെ രണ്ട് കാറ്റഗറിയായിട്ടാണ് മത്സരം നടത്തപ്പെടുക. കോട്ടക്കൽ മണ്ഡലതിൽപ്പെട്ട ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും നാട്ടിൽ നിന്നും വിദേശത്ത് നിന്നും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.

മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥി – വിദ്യാർത്ഥിനികൾ പേര്, ജനന തീയതി, പഞ്ചായത്ത്/ മുനിസിപ്പാലിറ്റി എന്നിവ +91 7356829725 എന്ന വാട്സാപ്പ് നമ്പറിലേക്ക് മെസ്സേജ് അയക്കണം.

ഖുർആൻ പാരായണ മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവർക്ക് ക്യാഷ് പ്രൈസും മെമെൻ്റോയും സമ്മാനം ലഭിക്കും. ഒന്നാം സ്ഥാനത്തിന് 10,001 രൂപ, രണ്ടാം സ്ഥാനത്തിന് 5001 രൂപ, മൂന്നാം സ്ഥാനത്തിന് 3001 രൂപ എന്നിങ്ങനെ സമ്മാനം നൽകുമെന്ന് റിയാദ് – കോട്ടക്കൽ മണ്ഡലം കെഎംസിസി പ്രസിഡൻ്റ് ബഷീർ മുല്ലപ്പള്ളി, ജനറൽ സെക്രട്ടറി അഷ്റഫ് പുറമണ്ണൂർ, ട്രഷറർ ഗഫൂർ കൊന്നക്കാട്ടിൽ എന്നിവർ അറിയിച്ചു

 

Related Articles

- Advertisement -spot_img

Latest Articles