പുതുക്കിയ വഖഫ് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ന്യൂഡൽഹി: പുതുക്കിയ വഖഫ് ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. സംയുക്ത പാർലമെന്ററി സമിതി (ജെപിസി) നിർദ്ദേശിച്ച ഭേദഗതികൾ ഉൾപ്പെടുത്തിയാണ് അംഗീകാരം. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിൽ ബിൽ പാർലമെൻറിൽ എത്തുമെന്നാണ് അറിയുന്നത്.

നിയമത്തിന്റെ പേര് മാറ്റുന്നതും വഖഫ് ബോർഡിൽ അമുസ്‌ലികളെ ഉൾപ്പെടുത്തുന്നതുൾപ്പടെ ബിജെപിയുടെ 14 ഭേദഗതികൾ ഉൾപ്പെടുത്തിയാണ് പുതിയ ബിൽ തയ്യാറാക്കിയത്. പ്രതിപക്ഷ അംഗങ്ങൾ ഉയർത്തിയ കടുത്ത എതിർപ്പുകൾ അവഗണിച്ചാണ് ബിൽ ജെപിസി അംഗീകരിച്ചത്.

ബിജെപി എംപി ജഗദംബിക പാൽ നേതൃത്വം നൽകുന്ന ജെപിസി ഫെബ്രുവരി 13ന് അന്തിമ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കോൺഗ്രസ്, ഡിഎംകെ, ടിഎംസി, എഎപി, ശിവസേന-യു ബിടി, മജ്‌ലിസ് പാർട്ടി തുടങ്ങിയവർ നിർദേശിച്ച ഭേദഗതികൾ തള്ളിയാണ് സമിതി റിപ്പോർട്ട് സമർപ്പിച്ചത്.

 

Related Articles

- Advertisement -spot_img

Latest Articles