ജിദ്ദ: പ്രവാസി ബാർബേഴ്സ് കൂട്ടായ്മക്ക് പുതിയ ഭാരവാഹികൾ നിലവിൽ വന്നു. ജിദ്ദ സീസൺ റസ്റ്റാറന്റ് ഓഡിറ്റോറിയത്തിൽ നടന്ന ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ കണ്ടെത്തിയത്. സുബൈർ വള്ളുവമ്പ്രത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സാദത്ത് കരുവാരക്കുണ്ട് വാർഷിക റിപ്പോർട്ടും, ശിഹാബ് മർവ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
മുഖ്യരക്ഷാധികാരി മുജീബ് മമ്പാട്, ഹാരിസ് പെരിന്തൽമണ്ണ, നാസർ ബഹറ എന്നിവർ കൂട്ടായ്മയുടെ ഭാവി പ്രവർത്തങ്ങൾ വിശദീകരിച്ചു. അർഹരായ 24 കുടുംബങ്ങൾക്ക് റമദാൻ കാരുണ്യ ഫണ്ടിൻറെ ഭാഗമായി സഹായം നൽകി. അഞ്ചു നിർധരരായ കുടുംബങ്ങൾക്ക് മാസത്തിൽ 3,000 രൂപ വീതം ഒരു വർഷത്തേക്ക് കൊടുക്കുന്ന ‘കൈത്താങ്ങ്’ പദ്ധതിക്ക് തുടക്കം കുറിച്ചു.
കഴിഞ്ഞ വർഷത്തെ പ്രധാന പ്രവർത്തനങ്ങൾ റിപ്പോർട്ടിൽ പരാമർശിച്ചു. 400 ഓളം അംഗങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് നടത്തിയ ഇഫ്താർ സംഗമം, ബലിപെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കലാകായിക പരിപാടികൾ , പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കൂട്ടായ്മയിലെ അംഗങ്ങളുടെ കുട്ടികളിലെ ആറുപേർക്ക് ഉപഹാരവും കാഷ് അവാർഡും നൽകി, കുടുംബങ്ങൾ ഒന്നിച്ചുള്ള അൽബാഹ, അൽലീത്ത് ടൂർ തുടങ്ങി ശ്രദ്ധേയമായ പ്രവർത്തങ്ങൾ നടത്താൻ കൂട്ടായ്മക്ക് സാധിച്ചതായി റിപ്പോർട്ടിൽ പറഞ്ഞു.
സുബൈർ വള്ളുവമ്പ്രം (പ്രസി.), സമീർ ഹെയർ ക്ലബ് (സെക്ര.), മുസ്തഫ കോട്ടയിൽ (ട്രഷ.), നാസർ ബഹറ, മുജീബ് മമ്പാട് ഹാരിസ് പെരിന്തൽമണ്ണ (രക്ഷാധികാരികൾ), ഹാരിസ് കാരാപറമ്പ്, ശിഹാബ് മർവ (ചാരിറ്റി വിങ് കൺവീനർ), സാദത്ത് കരുവാരക്കുണ്ട്, ഫൈസൽ പാണക്കാട് (വൈ. പ്രസി.), ജുനൈസ് നിലമ്പൂർ, അബ്ദുൽ ഗഫൂർ (ജോ. സെക്രട്ടറി), ഹംസ മഹജർ, ഹംസ ശറഫിയ (ജോ. ട്രഷറർ), മുസ്തഫ ചേളാരി ബഷീർ ചേലേമ്പ്ര, നൗഫൽ ഒളവണ്ണ, ഷുക്കൂർ കാളികാവ്, റജീബ് സാമിർ, നിയാസ് ചെങ്ങാനി, വഹാബ് (എക്സിക്യൂട്ടിവ് അംഗങ്ങൾ). തുടങ്ങിയവരെ പുതിയ ഭാരവാഹികളായി തെരെഞ്ഞെടുത്തു. ജുനൈസ് നിലമ്പൂർ സ്വാഗതവും ഫൈസൽ പാണക്കാട് നന്ദിയും പറഞ്ഞു.



