40.6 C
Saudi Arabia
Monday, August 25, 2025
spot_img

വിദേശ ജോലി വാഗ്‌ദാനം ചെയ്‌ത്‌ ലക്ഷങ്ങൾ തട്ടിയ യുവതിയെ അറസ്‌റ്റ് ചെയ്‌തു.

കൊച്ചി: വിദേശത്ത് ജോലി വാഗ്‌ദാനം നൽകി ലക്ഷങ്ങൾ തട്ടിയ യുവതിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. പാലക്കാട് സ്വദേശിനി കോരൻചിറ മാരുകല്ലേൽ വീട്ടിൽ അർച്ചന തങ്കച്ചൻ (28) ആണ് അറസ്റ്റിലായത്.

ഇൻസ്റ്റാഗ്രാം വഴിയാണ് യുവതി തട്ടിപ്പ് നടത്തിയത്. ഇടപ്പള്ളിയിലെ ബില്യൺ എർത്ത് മൈഗ്രേഷൻ എന്ന സ്ഥാപനം വഴി കാനഡയിൽ ജോലിയും സ്ഥിരതാമസവും വാഗ്‌ദാനം നൽകിയാണ് ഇൻസ്റ്റാഗ്രാമിൽ പരസ്യം നൽകിയത്.

പരസ്യം കണ്ട് ഇവരെ സമീപിച്ച മൊത്തക്കര സ്വദേശിനിയിൽനിന്നും അർച്ചനമൂന്നര ലക്ഷം രൂപ അർച്ചന തട്ടിയെടുത്തെന്നാണ് വെള്ളമുണ്ട പോലീസ് പറയുന്നത്. എറണാകുളം എളമക്കര സ്റ്റേഷനിലും അർച്ചനയുടെ പേരിൽ സമാനമായ കേസുകൾ നിലവിലുണ്ട്.

 

Related Articles

- Advertisement -spot_img

Latest Articles