കോഴിക്കോട്: താമരശ്ശേരിയിൽ കൊല്ലപ്പെട്ട പത്താം ക്‌ളാസ് വിദ്യാർഥി ഷഹബാസിനെ മർദ്ദിക്കാൻ ഉപയോഗിച്ച നഞ്ചക്ക് കണ്ടെടുത്തു. പ്രതികളുടെ മുഴുവൻ വീടുകളിലും പോലീസ് ഒരേ സമയം നടത്തിയ തെരച്ചിലിലാണ് പ്രധാന പ്രതിയുടെ വീട്ടിൽ നിന്നും പോലീസ് നഞ്ചക്ക് കണ്ടെടുത്തത്. ഡിജിറ്റൽ തെളിവുകളായ ലാപ്ടോപ്, മൊബൈൽ ഫോൺ എന്നിവയും പോലീസ് കണ്ടെടുത്തു.
കുറ്റം ആരോപിക്കപ്പെട്ട എല്ലാവരുടെയും വീട്ടിൽ പോലീസ് ഒരേ സമയം റൈഡ് നടത്തുകയായിരുന്നു. ആസൂത്രിത കൊലപാതകമാണ് നടത്തയതെന്ന കുടുംബത്തിന്റെ ആരോപണത്തിന് പിന്നാലെയായിരുന്നു പോലീസിന്റെ പരിശോധന. സംഭവത്തിൽ കൂടുതൽ പേരുടെ മൊഴിയെടുക്കാൻ പോലീസ് നീക്കം ആരംഭിച്ചു.
നേരത്തെ പിടിയിലായ വിദ്യാർഥികൾക്ക് പുറമെ മാറ്റരെങ്കിലും പങ്കുണ്ടോ എന്ന കാര്യവു പോലീസ് പരിശോധിച്ച് വരികയാണ്. സംഭവം നടക്കുമ്പോൾ പരിസരത്തുണ്ടായിരുന്നവരിൽ നിന്നും കടകളിലുള്ളവരിൽ നിന്നും മൊഴി രേഖപ്പെടുത്തും.