ജിസാൻ : തല ഉയർത്തി നിൽക്കാം എന്ന ശീർഷകത്തിൽ ഒന്നര മാസക്കാലമായി ഐസിഎഫ്നടത്തി വരുന്ന അംഗത്വ കാല പ്രവർത്തനങ്ങൾ സമാപിച്ചു. കേരള മുസ്ലിം ജമാഅത്തിൻ്റെ പ്രവാസി ഘടകമായ ഐസിഎഫ്, ജിസാനിലെ പതിനെട്ട് യൂണിറ്റുകളിലും രണ്ട് ഡിവിഷനുകളിലും പുന:സഘടന പൂർത്തിയാക്കി റീജിയണൽ കൗൺസിൽ സമാപിച്ചു. നാഷണൽ ഫിനാൻസ് സെക്രട്ടറി ബഷീർ ഹുസൈൻ എറണാകുളം വെൽഫെയർ സെക്രട്ടറി സിറാജ് കുറ്റിയാടി എന്നിവർ പുന:സംഘടനക്ക് നേതൃത്വം നൽകി.
സെക്രട്ടറിമാരായ റഹനാസ് കുറ്റിയാടി, അനസ് ജൗഹരി, നൗഫൽ വള്ളിക്കുന്ന്, നാസർ കല്ലായി, ഹാരിസ് പട്ല റഫീഖ് ഓമച്ചപ്പുഴ, സത്താർ പെടേന, റഫീഖ് ഓമച്ചപ്പുഴ, താഹ കിണാശ്ശേരി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.പ്രെവിൻസ് സെക്രട്ടറി സ്വാലിഹ് കാസർകോട് പുതിയ കമ്മിറ്റിക്ക് അനുമോദനം നടത്തി.
ഫിനാൻസ് സെക്രട്ടറി താഹ കിണാശേരി അധ്യക്ഷത വഹിച്ചു. റഹനാസ് കുറ്റ്യാടി സ്വാഗതം പറഞ്ഞു.
2025 – 2026 വർഷത്തേക്കുള്ള ഭാരവാഹികളെ കൗൺസിൽ തെരെഞ്ഞെടുത്തു. പ്രസിഡന്റ് : താഹ കിണാശ്ശേരി ജനറൽ സെക്രട്ടറി: റഹ്‌നാസ് കുറ്റ്യാടി ഫിനാൻസ് സെക്രട്ടറി: ഗഫൂർ കാവനൂർ ഡെപ്യൂട്ടി പ്രസിഡണ്ടുമാർ: അബ്ദുല്ലാഹ് സുഹ് രി, സലീം ബാവ ഒമാനൂർ, അനസ് ജൗഹരി സെക്രട്ടറിമാർ: സുഹൈൽ സഖാഫി വഴിക്കടവ്, ശരീഫ് ബുസ്താനാബാദ്, നൗഫൽ വള്ളിക്കുന്ന്, റഫീഖ് ഓമച്ചപ്പുഴ, മജീദ് മുസ്‌ലിയാർ വള്ളിത്തോട്, മുസ്തഫ കിഴിശേരി, സത്താർ പെടേന, റഫീഖ് കരിങ്കല്ലത്താണി, നാസർ കല്ലായി, മൻസൂർ കിനാലൂർ, ഹാരിസ് പട്ല എന്നിവരെയും തിരഞ്ഞെടുത്തു.