ന്യൂഡൽഹി: എസ്‌ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്‌ച രാത്രി ബെംഗളൂരുവിൽ വെച്ചാണ് കസ്റ്റഡിയിലെടുത്തത്. പോപ്പുലർ ഫ്രണ്ടുമായി ബന്ധപെട്ട് കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലായിരുന്നു നടപടി.
തീവ്രവാദപരവും നിയമവിരുദ്ധവുമായ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ചില സംഘടനകളുണ്ടെന്നും അവരുടെ പ്രവർത്തങ്ങൾ പരിശോധിച്ച് വരികയാണെന്നും ഇഡി അറിയിച്ചു. ഇപ്പോഴത്തെ നടപടി അതുമായി ബന്ധപെട്ടാണെന്നും ഇ ഡി വ്യക്തമാക്കി.