മദീന : റമദാനിലുടനീളം 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക ഷട്ടിൽ സർവീസ് ആരംഭിച്ചതായി അൽ മദീന മേഖല വികസന അതോറിറ്റിയുടെ മേൽനോട്ടത്തിലുള്ള മദീന ബസ് സർവീസ് അറിയിച്ചു.
പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിനും പ്രവാചക പള്ളിക്കും ഇടയിൽ പ്രത്യേക സർവീസ് നടത്തുക. സന്ദർശകർക്ക് തടസ്സമില്ലാത്ത ഗതാഗതം ഉറപ്പാക്കാൻ ഇത് സഹായിക്കും.
മദീന ബസ് സർവീസിന്റെ വെബ് സൈറ്റ് (madinahbus.mda.gov.sa) വഴി ഷട്ടിൽ സർവീസിന്റെ സ്റ്റോപ്പുകൾ പരിശോധിച്ച് അതനുസരിച്ച് ബോർഡിംഗ് പോയിന്റ് തിരഞ്ഞെടുക്കാൻ സാധ്യമാണ്.