കോഴിക്കോട്: ക്രിസ്‌തുമസ് പരീക്ഷ ചോദ്യ പേപ്പർ ചോർച്ചയുടെ മുഖ്യ ഉറവിടം കണ്ടെത്തി ക്രൈംബ്രാഞ്ച്. അൺ എയ്‌ഡഡ് സ്‌കൂളിലെ അറ്റൻഡർ ആണ് ചോർത്തിയതിന് പിന്നിലെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
മലപ്പുറം സ്വദേശി അബ്ദുൽ നാസറാണ് പിടിയിലായത്. ഇയാൾ എംഎസ് സൊല്യൂഷൻസ് അധ്യാപകൻ ഫഹദിന് ചോദ്യപേപ്പർ ചോർത്തി നൽകുകയായിരുന്നു. ഇയാളെ ഇന്ന് വിശദമായി ചോദ്യം ചെയ്യുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.
കേസുമായി ബന്ധപെട്ട് എംഎസ് സൊല്യൂഷനിലെ ജിഷ്‌ണു, ഫഹദ് എന്നീ രണ്ട് അധ്യാപകർ നേരത്തെ അറസ്റ്റിലായിരുന്നു. ഇവരെ ചോദ്യം ചെയ്‌തപ്പോഴാണ് പൊലീസിന് നിർണായക വിവരങ്ങൾ ലഭ്യമായത്.
എംഎസ് സല്യൂഷൻസ് ഉടമ മുഹമ്മദ് ഷുഹൈബ് ഇപ്പോഴും ഒളിവിൽ കഴിയുകയാണ്. ഇദ്ദേഹത്തിൻറെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്