36 C
Saudi Arabia
Monday, July 7, 2025
spot_img

ജി കെ ക്വിസ് ഗ്രാൻഡ്‌ ഫിനാലെ സംഘടിപ്പിച്ചു അലിഫ് സ്‌കൂൾ

റിയാദ്: പൊതുവിജ്ഞാനം പരിപോഷിപ്പിക്കുന്നതിൻ്റെ ഭാഗമായി അലിഫ് ഇൻ്റർനാഷണൽ സ്‌കൂൾ സംഘടിപ്പിച്ച ജി കെ ക്വിസ് ഗ്രാൻഡ്‌ ഫിനാലെ സമാപിച്ചു. മൂന്ന് കാറ്റഗറികളിലായി വിവിധ റൗണ്ടുകളിൽ മികച്ച പ്രകടനം കാഴ്ചവച്ചവരാണ് ഗ്രാൻഡ്‌ഫിനാലെയിൽ പങ്കെടുത്തത്. സ്‌കൂൾ പ്രിൻസിപ്പൽ മുഹമ്മദ് മുസ്തഫ ഉദ്ഘാടനം ചെയ്‌തു.

ശാസ്ത്രം, സാഹിത്യം, കല, കായികം, ഗണിതം, സാങ്കേതികം, പൊതു വിജ്ഞാനം തുടങ്ങിയ വിഷയങ്ങളിലായിരുന്നു മത്സരങ്ങൾ. വിദ്യാർഥികളുടെ പഠനനിലവാരവും ബൗദ്ധിക ശേഷിയും വളർത്തുന്നതായിരുന്നു ജി കെ ഗ്രാൻഡ്‌ഫിനാലെ ബോയ്‌സ് വിഭാഗത്തിൽ രണ്ടും ഗേൾസ് വിഭാഗത്തിൽ മൂന്നും കാറ്റഗറികളിലായി മത്സരങ്ങൾ നടന്നു.

കാറ്റഗറി ഒന്നിൽ അബാൻ റഷീദ് (ഗ്രേഡ് 1), മുഹമ്മദ് അസീൻ (ഗ്രേഡ് 3) എന്നിവർ വിജയികളായി. കാറ്റഗറി രണ്ടിൽ ഗേൾസ് വിഭാഗത്തിൽ ഷാസിയ ശബീർ (ഗ്രേഡ് 6), സയ്യിദ സൈനബ കലീം (ഗ്രേഡ് 4), ബോയ്‌സ് വിഭാഗത്തിൽ അയ്സാസ് റഷീദ് (ഗ്രേഡ് 4), ഷയാൻ അഹ്മദ് (ഗ്രേഡ് 6) ചാമ്പ്യന്മാരായി.

കാറ്റഗറി മൂന്ന് പെൺകുട്ടികളുടെ വിഭാഗത്തിൽ ഹരീം മുഹമ്മദ് ഫാറൂഖി(ഗ്രേഡ് 7), സജ ഫാത്തിമ (ഗ്രേഡ് 8), ബോയ്‌സ് വിഭാഗത്തിൽ അനു നസൽ (ഗ്രേഡ് 7), സൈഫ് ഖാൻ (ഗ്രേഡ് 7) എന്നിവരും വിജയികളായി.

നാല് റൗണ്ടുകളിലായി നടന്ന ഫൈനൽ മത്സരത്തിൽ അലി ബുഖാരി ക്വിസ് മത്സരത്തിന് നേതൃത്വം നൽകി. അലിഫ് ഗ്രൂപ്പ് ഓഫ് സ്‌കൂൾസ് സി ഇ ഒ ലുഖ്‌മാൻ അഹമ്മദ്, ഹെഡ്‌മാസ്റ്റർ നൗഷാദ് നാലകത്ത്, ഫാത്തിമ ഖൈറുന്നിസ, ജി കെ കോഡിനേറ്റർ ഫസ്‌ല എന്നിവർ സംബന്ധിച്ചു.

Related Articles

- Advertisement -spot_img

Latest Articles