31.8 C
Saudi Arabia
Monday, July 7, 2025
spot_img

റിയാദ് ഐ സി എഫിന് പുതിയ നേതൃത്വം

റിയാദ്: ഇന്ത്യൻ കൾചറൽ ഫൌണ്ടേഷൻ (ഐ സി എഫ്) റിയാദ് ഘടകത്തിന് പുതിയ നേതൃത്വം. തല ഉയർത്തി നിൽക്കാം എന്ന ശീർഷകത്തിൽ നടന്ന മെമ്പർ ഷിപ് കാമ്പയിന് സമാപനം കുറിച്ച് കൊണ്ടാണ് പുതിയ ഭാരവാഹികൾ നിലവിൽ വന്നത്.

റിയാദിലെ 69 യൂണിറ്റുകളിലും 17 ഡിവിഷനുകളിലും കൗൺസിലുകൾ പൂർത്തിയാക്കി പുതിയ ഭാരവാഹികൾ നിലവായിൽ വന്നതിന് ശേഷമാണ് റീജ്യനൽ കൗൺസിൽ സമാപിച്ചത്. മുഹമ്മദ് കുട്ടി സഖാഫി അധ്യക്ഷത വഹിച്ച കൗൺസിൽ ഐ സി എഫ് നാഷണൽ പ്രസിഡന്റ് ഹബീബ് തങ്ങൾ ഉത്ഘാടനം ചെയ്തു. നാഷണൽ പബ്ലിക്കേഷൻ സെക്രട്ടറി അബ്ദുറഷീദ് സഖാഫി മുക്കം കൗൺസിൽ നടപടികൾക്ക് നേതൃത്വം നൽകി. സെൻട്രൽ പ്രൊവിൻസ് ജനറൽ സെക്രട്ടറി ലുഖ്‌മാൻ പാഴൂർ ഭാരവാഹി പ്രഖ്യാപനം നടത്തി.

സെക്രട്ടറിമാർ  വിവിധ സമിതികളുടെ വാർഷിക റിപോർട്ടുകൾ അവതരിപ്പിച്ചു. അബ്ദുൽമജീദ് താനാളൂർ (ജനറൽ ), ഷമീർ രണ്ടത്താണി (ഫിനാൻസ്) അബ്ദുൽ കാദർ പള്ളിപ്പറമ്പ് (പബ്ലിക്കേഷൻ) അസീസ് പാലൂർ (സംഘടന) മുഹമ്മദ് ബഷീർ മിസ്ബാഹി (ദഅവ) ലത്തീഫ് മാനിപുരം (അഡ്മിൻ) അബ്ദുൽ ജബ്ബാർ കുനിയിൽ (വിദ്യാഭ്യാസം ) ഇബ്രാഹിം കരീം (വെൽഫെയർ ).

ഇന്ത്യൻ കൾചറൽ ഫൌണ്ടേഷൻ (ഐ സി എഫ്) റിയാദ് റീജിയൻ പ്രസിഡന്റായി മുഹമ്മദ് കുട്ടി സഖാഫി ഒളമതിലിനെയും ജനറൽ സെക്രട്ടറിയായി ഇബ്രാഹീം കരീം വെന്നിയൂരിനെയും ഫിനാൻസ് സെക്രട്ടറിയായി  അബ്ദുൽ മജീദ് താനാളൂരിനെനെയും തെരെഞ്ഞെടുത്തു.

മറ്റു ഭാരവാഹികൾ അബ്ദുറഹിമാൻ സഖാഫി, ഷമീർ രണ്ടത്താണി, ,ബഷീർ മിസ്ബാഹി (ഡെപ്യൂട്ടി പ്രസിഡന്റുമാർ ) സെക്രട്ടറമാരായി ലത്തീഫ് മിസ്ബാഹി,(ഓർഗനൈസിങ് ആന്റ് ട്രെയിനിങ്) ലത്തീഫ് മാനിപുരം (അഡ്മിൻ ആന്റ് ഐ ടി ) അബ്ദുൽ കാദർ പള്ളിപറമ്പ്‌ (പി ആന്റ് മീഡിയ) ഹസൈനാർ ഹാറൂനി പടപ്പേങ്ങാട് (തസ്‌കിയ ) , ജാബിറലി പത്തനാപുരം (വിമൺസ് എംപവർ) ഇസ്മായിൽ സഅദി (ഹാർമണി എമിനെൻസ് ) അസിസ്‌ മാസ്റ്റർ പാലൂർ, (നോളേജ്), ഷൗക്കത് സഅദി (മോറൽ എഡ്യൂക്കേഷൻ) മൻസൂർ പാലത്ത്‌ (എക്കണോമിക്സ്), അബ്ദുൽ ജബ്ബാർ കുനിയിൽ ( പബ്ലിക്കേഷൻ), റസാഖ് വയൽക്കര ( വെൽഫെയർ) ശാക്കിർ കൂടാളി (സഫ്‌വ കോ ഓർഡിനേറ്റർ )

അബ്ദുൽ മജീദ് താനാളൂർ സ്വാഗതവും ഇബ്രാഹിം കരീം  വെന്നിയൂർ നന്ദിയും പറഞ്ഞു.

 

Related Articles

- Advertisement -spot_img

Latest Articles