മദീന: ഉംറയും മദീന സിയാറയും പൂർത്തിയാക്കിയ മലയാളി തീർഥാടക വിമാനത്താവളത്തിലേക്കുള്ള യാത്രക്കിടെ മരണപെട്ടു. മൂന്നിയൂർ കളിയാട്ടുമുക്കിൽ മറക്കടവൻ മുസ്‌തഫയുടെ ഭാര്യ ഉമ്മുസൽമ (49)യാണ് മരണപ്പെട്ടത്. മലപ്പുറം ഉള്ളണം അട്ടകുഴിങ്ങര അമ്മാംവീട്ടിൽ മൂസ ഹാജിയുടെ മകളാണ്. സ്വകാര്യ ഉംറ ഗ്രൂപ്പിൽ ഫെബ്രുവരി 19നാണ് സൗദിയിലെത്തിയത്.
മക്കയിലെത്തി ഉംറ പൂർത്തിയാക്കി മദീന സിയാറയും കഴിഞ്ഞു നാട്ടിലേക്ക് തിരിച്ചു പോവുന്നതിന് വിമാനത്താവളത്തിലേക്കുള്ള യാത്രക്കിടയിലാണ് മരണം. മദീനയുടെ അതിർത്തി കഴിഞ്ഞതിനാൽ മദീനയിൽ ഖബറടക്കാനായില്ല. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവുമെന്ന് ബന്ധുക്കൾ അറിയിച്ചു.
കളിയാട്ടുമുക്ക് എം എച് നഗർ ജുമാമസ്‌ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യും. മാതാവ്: പാത്തുമ്മു, മക്കൾ: മുഹ്സിന, മുഹ്‌സിൻ, സഫ്‌ന. മരുമകൾ: റൗഫിയ