26.2 C
Saudi Arabia
Tuesday, March 24, 2026
spot_img

കേരളത്തിൽ മൂന്നിടത്തുൾപ്പടെ എസ്‌ഡിപിഐ ഓഫീസുകളിൽ വ്യാപക ഇഡി റെയ്‌ഡ്‌

മലപ്പുറം: എസ്‌ഡിപിഐ ഓഫീസുകളിൽ രാജ്യ വ്യാപക റെയ്‌ഡ്‌. ഡൽഹിയിലെ ഓഫീസ് ഉൾപ്പടെ 14 ഇടങ്ങളിൽ റൈഡ് നടന്നു. കേരളത്തിൽ മൂന്ന് സ്ഥലങ്ങളിൽ പരിശോധന നടക്കുന്നു. കനത്ത സുരക്ഷാസംവിധാനങ്ങൾ ഒരുക്കിയാണ് എൻഫോഴ്‌സ്‌മെന്റ് പരിശോധന നടത്തുന്നത്.

എസ്‌ഡിപിഐ ദേശീയ പ്രസിഡന്റിന്റെ അറസ്റ്റിന് പിന്നാലെയാണ് ഇഡിയുടെ നടപടി. എസ്‌ഡിപിഐയുടെ സാമ്പത്തിക ഇടപാടുകൾ നിയന്ത്രിക്കുന്നത് നിരോധിത സംഘടനയായ പിഎഫ്ഐ ആണെന്നാണ് ഇഡിയുടെ നിലപാട്. എസ്‌ഡിപിഐക്ക് തെരെഞ്ഞെടുപ്പ് ഫണ്ട് നൽകുന്നത് പോപ്പുലർ ഫ്രണ്ട് ആണെന്നാണ് ഇഡി ആരോപിക്കുന്നത്.

എസ്‌ഡിപിഐ പൂർണമായും പോപ്പുലർ ഫ്രണ്ടിന്റെ നിയന്ത്രണത്തിലാണ്. എസ്‌ഡിപിഐക്ക് വേണ്ടി സ്ഥാനാർഥികളെ കണ്ടെത്തുന്നതും പിഎഫ്ഐ ആണെന്നും എൻഫോഴ്‌സ്‌മെന്റ് ഡിപ്പാർട്മെന്റ് ആരോപിക്കുന്നു.

 

Related Articles

- Advertisement -spot_img

Latest Articles