തിരൂരിൽ നിന്നും കാണാതായ വിദ്യാർഥികളുടെ ഫോണിലേക്ക് ഒരേ നമ്പറിൽ നിന്നുള്ള കാൾ

കോഴിക്കോട്: തിരൂരിൽ നിന്നും കാണാതായ രണ്ട് വിദ്യാർഥിനികളുടെയും ഫോണിലേക്ക് ഒരേ നമ്പറിൽ നിന്നും കാൾ വന്നതായി വിവരം. എടവണ്ണ സ്വദേശിയുടെ പേരിലെടുത്ത സിമ്മിൽ നിന്നുമാണ് ഫോൺ വന്നത്. എന്നാൽ മെബൈൽ ലൊക്കേഷൻ കാണിക്കുന്നത് മഹാരാഷ്ട്രയിലാണ്. പെൺ കുട്ടികളുടെ ഫോൺ ഇന്നലെ ഉച്ചക്ക് രണ്ടു മണിക്കാണ് അവസാനം ഓഫായത്. താനൂർ എച് എസ് ഒ ജോണി ജെ മറ്റത്തിന്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുന്നുണ്ട്.

പെൺകുട്ടികൾ തിരൂർ റെയിൽവേ സ്റ്റേഷനിൽ വന്നതായുള്ള ദൃശ്യങ്ങളും പുറത്തു വന്നു. ഇന്നലെ ഉച്ചക്ക് 12 മണിക്ക് ശേഷം തിരൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ സിസിടിവി ദൃശ്യമാണ് പൊലീസിന് ലഭിച്ചത്. കോഴിക്കോട് കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം നടക്കുന്നത്.

ഇന്നലെ ഉച്ച മുതലാണ് പെൺകുട്ടികളെ കാണാതായത്. താനൂർ ദേവതിയാൽ ഹയർ സെക്കന്ററി സ്‌കൂളിൽ പഠിക്കുന്ന അശ്വതി, ഷഹദ എന്നീ വിദ്യാർഥികളെയാണ് കണാതായത്. പരീക്ഷയെഴുതാൻ സ്‌കൂളിലേക്ക് പോയ കുട്ടികൾ സ്‌കൂളിൽ എത്തിയിരുന്നില്ല.

 

Related Articles

- Advertisement -spot_img

Latest Articles