23.4 C
Saudi Arabia
Tuesday, March 24, 2026
spot_img

എംഡിഎംഎയും സിറിഞ്ചുമായി ബ്രാഞ്ച് സെക്രട്ടറി പിടിയിൽ

ആലപ്പുഴ: എംഡിഎംഎയും സിറിഞ്ചുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറി ആലപ്പുഴയിൽ പിടിയിൽ. ആലപ്പുഴ മുനിസിപ്പൽ സ്റ്റേഡിയം കിഴക്ക് ബ്രാഞ്ച് സെക്രട്ടറി ജെ വിഗ്‌നേഷാണ് സൗത്ത് പോലീസിന്റെ പിടിയിലായത്.

വിഘ്‌നേഷിൽ നിന്ന് 0.24 ഗ്രാം എംഡിഎംഎയും രണ്ട്‌ സിറിഞ്ചുകളും പോലീസ് കണ്ടെത്തി. ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തിൽ നിന്നാണ് ഇദ്ദേഹം പിടിയിലായത്. എസ്എഫ്ഐ മുൻ ഏരിയ കമ്മിറ്റി അംഗമായിരുന്നു വിഘ്‌നേഷ്.

വിഘ്‌നേഷന് ലഹരി ഉപയോഗവും വിൽപനയും ഉണ്ടെന്ന് പോലീസ് അറിയിച്ചു. ഹരിപാടിൽ നിന്നും എംഡിഎംഎയുമായി പിടിയിലായവരിൽ നിന്നുമാണ് ഇദ്ദേഹത്തെ പറ്റി വിവരം അറിയുന്നത്. വിഘ്‌നേഷാണ് എംഡിഎംഎ നൽകിയതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിനാണ് പ്രതിയെ പിടി കൂടിയയത്.

 

Related Articles

- Advertisement -spot_img

Latest Articles