മലപ്പുറം : ഇൻസ്ഗ്രാം വഴി പരിചയപ്പെട്ട പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്‌തു. വല്ലപ്പുഴ ചെറുകോട് സ്വദേശി തിരുത്തുമ്മൽ ഷിബിലി(19)യെയാണ് പോലീസ് അറസ്റ്റ് ചെയ്‌തത്.
വയനാട് സ്വദേശിനിയാണ് പീഡനത്തിനിരയായത്. പ്രണയം നടിച്ചു യുവാവ് പെൺകുട്ടിയെ വളാഞ്ചേരിയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. വളാഞ്ചേരിയിലെത്തിയ പെൺകുട്ടിയെ യുവാവ് ചെറുകോടെത്തിച്ചു പീഡിപ്പിച്ചുവെന്നാണ് കേസ്.