41.6 C
Saudi Arabia
Friday, August 22, 2025
spot_img

കോളേജ് ഹോസ്റ്റലിലെ കഞ്ചാവ് കച്ചവടം; മൂന്ന് വിദ്യാർഥികൾ അറസ്റ്റിൽ

കൊച്ചി: കളമശ്ശേരി പോളിടെക്‌നികിലെ ആൺകുട്ടികളുടെ ഹോസ്റ്റലിൽ നിന്നും വിപണത്തിനും ഉപയോഗത്തിനായി എത്തിച്ച രണ്ട് കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ രണ്ടു കേസുകളിലായി മൂന്ന് വിദ്യാർഥികളെ പോലീസ് അറസ്റ്റ് ചെയ്‌തു. അവസാന വര്ഷ വിദ്യാർഥികളായ കൊല്ലം കുളത്തൂപ്പുഴ വില്ലുമല സ്വദേശി എം ആകാശ് (21), ആലപ്പുഴ ഹരിപ്പാട് കാർത്തികപ്പള്ളി സ്വദേശി ആതിഥ്യൻ (21), കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി കരുനാഗപ്പള്ളി തടിയൂർ നോർത്ത് സ്വദേശി ആർ അഭിരാജ് (21) എന്നിവരെയാണ് കളമശേരി പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. പരിശോധനക്കിടെ രണ്ടു വിദ്യാർഥികൾ ഓടി രക്ഷപെട്ടു.

ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ചവരെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. താമസിയാതെ ഇവരെ അറസ്റ്റ് ചെയ്യും. 9.70 ഗ്രാം കഞ്ചാവ് കൈവശം വെച്ച കേസിൽ അറസ്റ്റിലായ ആദിത്യൻ, അഭിരാജ് എന്നിവരെ ഇന്നലെ പുലർച്ചയോടെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. 1.999ഗ്രാം കഞ്ചാവ് പിടിച്ചെടുത്ത കേസിൽ അറസ്റ്റിലായ ആകാശിനെ ഇന്നലെ വൈകുന്നേരത്തോടെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

ഹോളി ആഘോഷങ്ങൾക്കായി കോളേജിൽ ലഹരി എത്തിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസും നാർക്കോട്ടിക് സെല്ലും സംയുതമായി കോളേജിൽപരിശോധന നടത്തിയത്. ഒരു മാസത്തെ നിരീക്ഷണത്തിന് ശേഷമാണ് പഴുതില്ലാത്ത വിധം ഓപ്പറേഷൻ പൂർത്തിയാക്കാൻ പോലീസിന് സാധിച്ചത്.

കഞ്ചാവ് ചില്ലറ വിൽപന നടത്തുന്നതിനായി തൂക്കി പാക് ചെയ്യുന്നതിനുള്ള ത്രാസ്, പാക്കറ്റുകൾ, ബീഡിയാക്കി തെറുക്കുന്നതിനും പൊടിക്കുന്നതിനുമുള്ള ഉപകരണങ്ങൾ, ഗർഭനിരോധന ഉറകൾ എന്നിവയും പരിശോധനയിൽ പിടിച്ചെടുത്തു.

അഭിരാജുവും ആ​​​ദി​​​ത്യ​​​നും താ​​​മ​​​സി​​​ക്കു​​​ന്ന ഹോ​​​സ്റ്റ​​​ലി​​​ന്‍റെ താ​​​ഴ​​​ത്തെ നി​​​ല​​​യിലെ എ​​​ഫ് 39 മു​​​റി​​​യാ​​​ണ് പോ​​​ലീ​​​സ് ആ​​​ദ്യം പ​​​രി​​​ശോ​​​ധി​​​ച്ച​​​ത്. ഇ​​​വി​​​ടെ​​​നി​​​ന്നാണ് പൊ​​​തി​​​യി​​​ല്‍ സൂ​​​ക്ഷി​​​ച്ച 9.70 ഗ്രാം ​​​ക​​​ഞ്ചാ​​​വ് പോലീസ് ക​​​ണ്ടെ​​​ടു​​​ത്തത്തു. തു​​​ട​​​ര്‍ന്ന് ആ​​​കാ​​​ശ് താ​​​മ​​​സി​​​ക്കു​​​ന്ന മു​​​ക​​​ളി​​​ല​​​ത്തെ നി​​​ല​​​യി​​​ലെ ജി 11 ​​​മു​​​റി​​​യി​​​ലെ​​​ത്തി​​​യ സം​​​ഘം ഇ​​​വി​​​ടെ​​​നി​​​ന്ന് പാ​​​യ്ക്ക​​​റ്റു​​​ക​​​ളി​​​ലാ​​​ക്കി​​​യ 1.909 ക​​​ഞ്ചാ​​​വ് അ​​​ല​​​മാ​​​ര​​​യി​​​ല്‍നി​​​ന്നു പി​​​ടി​​​ച്ചെ​​​ടു​​​ത്തു.

പരിശോധന ​​​സ​​​മ​​​യ​​​ത്ത് കോ​​​ള​​​ജ് പ്ര​​​ന്‍സി​​​പ്പ​​​ല്‍ ഡോ. ​​​ഐ​​​ജു തോ​​​മ​​​സ് ഉൾപ്പടെ സ്ഥ​​​ല​​​ത്തെ​​​ത്തി​​​യി​​​രു​​​ന്നു. പ​​​രി​​​ശോ​​​ധ​​​ന​​​യു​​​ടെ ആ​​​ദ്യാ​​​വ​​​സാ​​​ന​​​മു​​​ള്ള ദൃ​​​ശ്യ​​​ങ്ങ​​​ള്‍ പോ​​​ലീ​​​സ് റി​​​ക്കാ​​​ര്‍ഡ് ചെ​​​യ്തിട്ടുണ്ട്.

 

Related Articles

- Advertisement -spot_img

Latest Articles