ജുബൈൽ: കെഎംസിസി ജുബൈൽ സെൻട്രൽ കമ്മിറ്റിയുടെ കീഴിയിൽ മെഗാ ഇഫ്‌താർ സംഘടിപ്പിച്ചു. ജുബൈൽ ഹുമൈദാൻ ഹാളിലെ നടന്ന ഇഫ്‌താറിൽ ജാതി മത ഭേതമന്യേ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. ജുബൈലിലെ പ്രവാസി സംഘടനകൾ, സ്പോർട്സ് ക്ലബുകൾ തുടങ്ങിയവയുടെ പ്രതിനിധികൾ സന്നിഹിതരായിരുന്നു. ജുബൈൽ പ്രവാസികൾക്കിടയിൽ സാഹോദര്യം വളർത്തുന്നതിനും മലയാളി സമൂഹത്തിൻറെ ഒത്തുചേരലിനും അവസരം നൽകുന്നതായിരുന്നു ഇഫ്‌താർ സംഗമമെന്ന് പരിപാടിയിൽ സംബന്ധിച്ചവർ അഭിപ്രായപ്പെട്ടു.
ജുബൈൽ കെഎംസിസി ഉപാധ്യക്ഷൻ റാഫി ഹുദവി റമളാൻ സന്ദേശം കൈമാറി. റമളാനിൽ തുടരേണ്ട ആത്മീയ ചൈതന്യത്തെ കുറിച്ചും മുസ്‌ലിം ലീഗ് നടത്തുന്ന കാരുണ്യ പ്രവർത്തനങ്ങളെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. മഗ്രിബ് നമസ്കാരത്തിന് അബ്ദുൽ ലത്തീഫ് മദനി നേതൃത്വം നൽകി, ശേഷം നടന്ന കെഎംസിസി സമ്മേളനം കെ.എം.സി.സി കിഴക്കൻ പ്രവിശ്യാ ജനറൽ സെക്രട്ടറി സിദ്ദിഖ് പാണ്ടികശാല പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു.
ജുബൈൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലാം ആലപ്പുഴ അദ്യക്ഷത വഹിച്ചു. കെഎംസിസി നടത്തുന്ന വിവിധ സേവന പ്രവർത്തനങ്ങൾ അദ്ദേഹം വിശദീകരിച്ചു. ജുബൈലിലെ വിവിധ മത രാഷ്ട്രീയ സാംസ്കാരിക സംഘടനകളുടെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. സെൻട്രൽ സെക്രട്ടറി ബഷീർ വെട്ടുപാറ സ്വാഗതവും ട്രഷറർ അസീസ് ഉണ്ണിയാൽ നന്ദിയും പറഞ്ഞു.