ചെന്നൈ: പ്രശസ്‌ത സംഗീത സംവിധായകൻ എആർ റഹ്‌മാനെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഇന്ന് രാവിലെ ഏഴരയോടെയാണ് അദ്ദേഹത്തെ ചെന്നൈയിലെ ഗ്രീൻസ് റോഡിലെ അപ്പോളോ ആശുപതിയിൽ പ്രവേശിപ്പിച്ചത്.
ഇസിജി, എക്കോകാർഡിയോഗ്രാം ഉൾപ്പടെയുള്ള പരിശോധനകൾ നടത്തി. എആർ റഹ്‌മാനെ ആന്ജിയോഗ്രാം പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ടെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.