28.3 C
Saudi Arabia
Monday, August 25, 2025
spot_img

ഷമീർ മുഹമ്മദ് കുടുംബസഹായ ഫണ്ട് കൈമാറി

റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ മരണപ്പെട്ട കേളി കലാസാംസ്‌കാരിക വേദി മലാസ് യൂണിറ്റ് അംഗം പുതു പൊന്നാനി സ്വദേശി ഷമീർ മുഹമ്മദിനായി കേളി കേന്ദ്രകമ്മറ്റിയും മലാസ് ഏരിയ കമ്മറ്റിയും സമാഹരിച്ച കുടുംബ സഹായ ഫണ്ട് കൈമാറി.

സിപിഐഎം പൊന്നാനി ഏരിയ കമ്മറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ സിപിഐഎം മലപ്പുറം ജില്ലാ കമ്മിറ്റി അംഗവും കോഴിക്കോട് സർവ്വകലാശാല സിൻഡിക്കേറ്റ് അംഗവുമായ ഖലീമുദ്ധീൻ. ഷമീർ മുഹമ്മദിന്റെ ഭാര്യാപിതാവ് മുജീബിന് ഫണ്ട് കൈമാറി. കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് കേളിയുടെ പ്രവർത്തനങ്ങളെ കുറിച്ചും, കുടുംബസഹായ ഫണ്ടിനെ കുറിച്ചും വിശദീകരണം നൽകി.

കേളി ദവാദ്മി മുൻ രക്ഷാധികാരി ഹംസ തവനൂർ, ബത്ത സെന്റർ യൂണിറ്റ് അംഗം ധനേഷ് പൊന്നാനി സിപിഐഎം പൊന്നാനി ഏരിയ സെക്രട്ടറി മുഹമ്മദ് കുഞ്ഞി, പൊന്നാനി സൗത്ത് ലോക്കൽ സെക്രട്ടറി പി.കെ. കുഞ്ഞിമുഹമ്മദ് മാസ്റ്റർ പൊന്നാനി ബ്രാഞ്ച് സെക്രട്ടറി, ഷമീർ മുഹമ്മദിൻ്റെ സഹോദരൻ, ഭാര്യാ സഹോദരന്മാർ കൂടാതെ ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങളിൽ പങ്കെടുത്തു.

കഴിഞ്ഞ 13 വർഷമായി റിയാദിലെ മാലാസിൽ സൂപ്പർമാർക്കറ്റ് നടത്തിവരികയായിരുന്നു ഷമീർ മുഹമ്മദ്. നെഞ്ചുവേദനയെ തുടർന്ന് റിയാദിൽവെച്ച് ശസ്ത്രക്രിയ നടത്തിയെങ്കിലും, വീണ്ടും ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് കഴിഞ്ഞ ഡിസംബർ 15 ന് മരണപെടുകയായിരുന്നു.

 

Related Articles

- Advertisement -spot_img

Latest Articles