റിയാദ്: റിയാദ് സിറ്റിയിൽ നിന്നും 300 കിലോമീറ്റർ അകലെയുള്ള അഫ്‌ലാജ് സ്വദേശികൾക്കും പ്രവാസികൾക്കും ഒരുമയുടെയും സാഹോദര്യത്തിൻ്റെയും സഹകരണത്തിൻ്റെയും സന്ദേശം പകർന്ന് കേളി അഫ്‌ലാജ് യൂണിറ്റ് ഒരുക്കിയ ഇഫ്‌താർ ശ്രദ്ധേയമായി. കേളി അൽഖർജ് ഏരിയ കമ്മറ്റിയുടെ കീഴിലുള്ള അഫ്‌ലാജ് യൂണിറ്റ് നേതൃത്വം നൽകിയ ഇഫ്‌താറിൽ പ്രദേശത്തെ വിവിധ രാജ്യക്കാരായ പ്രവാസികളും,സ്വദേശികളും, വിവിധ സംഘടനാ പ്രതിനിധികളും പങ്കാളികളായി.
അഫ്‌ലാജിലെ പഴയ പച്ചക്കറി മാർക്കറ്റിനടുത്തുള്ള ജുമ മസ്ജിദ് അങ്കണത്തിൽ നടത്തിയ ഇഫ്‌താർ സംഗമത്തിൽ എഴുന്നൂറിൽ പരം ആളുകൾ പങ്കെടുത്തു. കേളി യൂണിറ്റ് പ്രസിഡന്റ് രമേഷ്, യൂണിറ്റ് സെക്രട്ടറി ഷുക്കൂർ, യൂണിറ്റ് അംഗങ്ങളായ ഷഫീഖ്. സജി. പ്രജു,പി വി കാസിം,നാസർ. എന്നിവർ നേത്യത്വം നൽകി. ഇതര സംഘടനാ നേതാക്കളായ മുഹമ്മദ് രാജ. സുബൈർ, ഹംസ. ഖഫൂർ എന്നിവരും കേളി ഏരിയ നേതാക്കളും ഇഫ്‌താർ സംഗമത്തിൽ പങ്കെടുത്തു. പ്രദേശത്തെ ഒട്ടുമിക്ക ആളുകളും പങ്കെടുത്ത ഇഫ്‌താർ സാഹോദര്യത്തിൻ്റെ മഹത്വം ഉയർത്തിപ്പിടിക്കുന്ന സ്നേഹ വിരുന്നായി.