18.8 C
Saudi Arabia
Wednesday, February 25, 2026
spot_img

പിണങ്ങിപ്പോയ ഭാര്യ തിരികെയെത്തിയില്ല; കാല് തല്ലിയൊടിച്ചു ഭർത്താവ്

ഇടുക്കി: പിണങ്ങിക്കഴിയുന്ന ഭാര്യയെ തടഞ്ഞു നിർത്തി കാല് തല്ലിയൊടിച്ചു ഭർത്താവ്. കൊങ്ങിണിപടവ് നാലുകണ്ടത്തിൽ ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്‌തു.

തിങ്കളാഴ്‌ച രാവിലെയായിരുന്നു സംഭവം. പരസ്പരം പിണങ്ങിക്കഴിയുന്ന ഭാര്യ വീട്ടിൽ തിരികെ എത്താത്തതിനെ തുടർന്നാണ് മർദ്ദനം. ഭാര്യ ജോലിക്ക് പോകുന്ന വഴിയിൽ തടഞ്ഞു നിർത്തി ദിലീപ് മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിൽ ആശയുടെ കാല് ഒടിഞ്ഞു.

തുടർന്ന് ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പിണങ്ങിപ്പോയ ഭാര്യ തിരികെ എത്താത്തതിനെ തുടർന്നാണ് മർദ്ദിച്ചതെന്ന് ദിലീപ് പോലീസിനോട് പറഞ്ഞു.

 

 

Related Articles

- Advertisement -spot_img

Latest Articles